താര സംഗമത്തിന് ആവേശം പകരാൻ നടിപ്പിൻ നായകൻ സൂര്യ എത്തുന്നു !!!

താര മാമങ്കം ആരംഭിക്കാൻ ഇനി മൂന്നു ദിവസങ്ങൾ മാത്രം. മെയ് 6 ആയി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജനങ്ങൾ. തെന്നിന്ത്യൻ സൂപ്പർ താരം സൂര്യ അനന്തപുരിയിൽ എത്തുന്നു.

ഞായറാഴ്ചയാണ് തലസ്ഥാനത്ത് എത്തുന്നത്. താര സംഘടനയായ അമ്മയുടെ താര സംഗമത്തിൽ വിശിഷ്ട അഥിതിയായാണ് സൂര്യ എത്തുന്നത്.

കേരളത്തിൽ ഒട്ടേറെ ആരാധകർ ഉള്ള നടനാണ് സൂര്യ. തലക്കനമില്ലാത്ത താരപരിവേഷമുള്ള സൂപ്പര്‍ താരമാണ് സൂര്യ. ഞായറാഴ്ച ഉച്ചക്ക് സൂര്യ ഫാൻസ്‌ നു വേണ്ടി ടാഗോർ തീയറ്ററിൽ സ്നേഹസംഗമവും നടക്കും.

തലസ്ഥാന നഗരിയെ താര വിസമയം തീർക്കാൻ ഒരുങ്ങിക്കഴിഞ്ഞു മലയാളത്തിലെ നടി നടൻമാർ. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് താര സംഗമം അരങ്ങേറുന്നത്. അഞ്ചു മണിക്കൂറിലേറെ ദൈർഘ്യമുള്ള ഷോയാണിത്.

മമ്മൂട്ടി, മോഹൻലാൽ, അടക്കമുള്ളവർ ഷോയിൽ മാറ്റുരക്കുന്നുണ്ട്. കൊച്ചിയിൽ റിഹേഴിസൽ ക്യാമ്പിലെ രസകരമായ വിശേഷങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നില്കുന്നത് .

അമ്മയുടെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് അമ്മമഴവില്ല് എന്ന ഷോ സംഘടിപ്പിക്കുന്നത്.

Noora T Noora T :