ഗാനഗന്ധര്‍വ്വനിലെ കഥാപാത്രം കണ്ട് ഇനിയെങ്കിലും നെഞ്ച് വിരിച്ച് സ്‌കൂളില്‍പോകാമെന്ന് മക്കൾ പറയുമ്പോൾ മനസ്സുനിറയും;സുരേഷ് കൃഷ്ണ!

വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രീയങ്കരനായ താരമാണ് സുരേഷ് കൃഷ്ണ.മിക്ക സിനിമയിലും വില്ലനായാണ് താരം എത്തിയിട്ടുള്ളത്.ചുരുക്കം ചില സിനിമയിൽ മാത്രമാണ് മറ്റു കഥാപാത്രങ്ങൾ ചെയ്തത്.എന്നാൽ സുരേഷ് കൃഷ്ണയുടെ ഗാനഗന്ധർവ്വനിലെ ശ്യാമ പ്രസാദ് എന്ന കഥാപാത്രത്തെ ഇപ്പോൾ ആരാധകർ ഏറ്റടുത്തിരിക്കുകയാണ്.വില്ലൻ വേഷത്തിൽ നിന്ന് വേറിട്ട കഥാപാത്രം ആയതുകൊണ്ട് തന്നെ താരത്തിനും അത് സന്തോഷമാണ് നൽകുന്നത്.ഇപ്പൊ കുറച്ചു നാളുകളായി താടി വളർത്തി പുതിയ ഗെറ്റപ്പിലാണ് സുരേഷ് എത്തുന്നത്.ഇതിനെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം ചില തുറന്നുപറച്ചിലുകൾ നടത്തിയിരുന്നു.താൻ താടി വളർത്താനുണ്ടായ സാഹചര്യവും അതിലൂടെ തനിക്ക് കിട്ടിയ കഥാപാത്രങ്ങളെ കുറിച്ചുമൊക്കെയാണ് താരം പങ്കുവെക്കുന്നത്.

കഥാപാത്രത്തിന്റെ മേക്ക് ഓവറുകള്‍ക്ക് ഞാന്‍ എന്നും മനസ്സുവെക്കാറുണ്ട്. എന്നാല്‍ ഈ ചിത്രത്തിലെ തൂവെള്ളതാടി വേഷം വലിയ പല്‍നിങ്ങിന്റെ ഭാഗമായി ഉണ്ടായതല്ല.
പ്രിയദര്‍ശന്‍ സാറിന്റെ മരയ്ക്കാറില്‍ താടിയുളള ഒരു കഥാപാത്രത്തെ ഞാന്‍ അവതരിപ്പിച്ചിരുന്നു.അതിനുശേഷം അഭിനയിച്ച മാമാങ്കത്തിലും താടിയുള്ള കഥാപാത്രത്തെയാണ് കിട്ടിയത്. അത് കഴിഞ്ഞ് അഭിനയിച്ച ലാല്‍ജോസിന്റെ 41 എന്ന സിനിമയിലും താടി ലുക്ക് ആവര്‍ത്തിച്ചു. അപ്പോഴേക്കും താടി നീണ്ടു തുടങ്ങി.അങ്ങനെയിരിക്കെയാണ് രമേഷ് പിഷാരടി എന്നെ കണ്ടത്. താടി എടുക്കാതിരുന്നാല്‍ പുതിയ സിനിമയില്‍ രസികന്‍ കഥാപാത്രത്തെ തരാമെന്ന് പിഷാരടി പറഞ്ഞപ്പോള്‍ ഞാന്‍ ഓക്കെ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ശ്യാമപ്രസാദ് എന്ന കഥാപാത്രമായി എത്തുന്നത്. പാട്ടുകാരും പാട്ട് ഇഷ്ടപ്പെടുന്ന കൂട്ടുകാരും എനിയ്ക്കുണ്ട്.ഒരു പാട്ടുപോലും സ്‌റ്റേജില്‍ ഞാന്‍ പാടിയിട്ടില്ല. നല്ല പാട്ടുകാരനായി അഭിനയിച്ചു എന്ന് എല്ലാവരും പറയുമ്പോള്‍ അതിയായി സന്തോഷം തോന്നി.

താടി എടുക്കാത്തതിനാല്‍ അതിനിടയില്‍ വന്ന മൂന്ന് സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നു. ആ തീരുമാനം നന്നായി എന്നെനിയ്ക്ക് ഇപ്പോള്‍ തോന്നുന്നു. പണ്ടൊക്കെ ഒരു സിനിമയില്‍ അഭിനയിച്ചാല്‍ വിരലിലെണ്ണാവുന്ന ഫോണ്‍കോളുകള്‍ മാത്രമേ എനിക്ക് വരാറുള്ളൂ. എന്നാല്‍ ഗാനഗന്ധര്‍വ്വന്‍ ഇറങ്ങിയപ്പോള്‍ കേരളത്തില്‍ നിന്ന് നൂറോളം ഫോണ്‍ കോളുകള്‍ എന്നെ തേടി എത്തി.
നായകന്മാരില്‍ നിന്ന് തല്ല് വാങ്ങുന്ന വില്ലന്‍ വേഷങ്ങളാണ് സ്ഥിരം അഭിനയിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇടി വാങ്ങുന്ന കഥാപാത്രങ്ങള്‍ ഇനിയെങ്കിലും നിര്‍ത്തിക്കൂടെയെന്ന് മക്കള്‍ ചോദിക്കാറുണ്ട്. ഗാനഗന്ധര്‍വ്വനിലെ കഥാപാത്രം കണ്ട് ഇനിയെങ്കിലും നെഞ്ച് വിരിച്ച് സ്‌കൂളില്‍പോകാം എന്നവര്‍ പറയുമ്പോള്‍മനസ്സ് നിറയും, കാരണം ഞാനും കാത്തിരുന്നത് അത്തരം കഥാപാത്രങ്ങള്‍ക്കായിരുന്നു സുരേഷ് കൃഷ്ണ പറയുന്നതിങ്ങനെ.

suresh krishna talks about movie ganagandharvan

Sruthi S :