മോഹൻലാലിനെ സ്ത്രീകൾ രഹസ്യമായും പരസ്യമായും പ്രണയിക്കുന്നതിൻ്റെ കാരണങ്ങൾ !

മോഹൻലാൽ ഒരു വികാരം തന്നെയാണ് മലയാളികൾക്ക് . ആണാകട്ടെ പെണ്ണാകട്ടെ മോഹൻലാൽ ഒരു ഹരം തന്നെയാണ്. പുരുഷന്മാരേക്കാൾ ആരാധനാ സ്ത്രീകൾക്കാണ് . മോഹൻലാൽ ഉദ്‌ഘാടന ചടങ്ങുകൾക്കും സ്റ്റേജ് പരിപാടികൾക്കും ഷൂട്ടിങ്ങിനുമൊക്കെ എവിടെ പോയാലും ആവേശം ചോരാതെ ആരാധക വൃന്ദം കൂടെയുണ്ടാകും. അവിടെയും സ്ത്രീകളാകും മുൻപന്തിയിൽ. എന്തുകൊണ്ട് മറ്റൊരു നടനും സാധ്‌ക്കാനാകാത്ത വിധം മോഹൻലാലിന് സ്ത്രീ ആരാധകരെ സൃഷ്ടിക്കാൻ സാധിച്ചു ? അതിനു ഒട്ടേറെ കാരണങ്ങൾ ഉണ്ട് . അത് മോഹൻലാലിൻറെ താര പദവി കൊണ്ടൊന്നുമല്ല .

പ്രണയവും മാതൃസ്നേഹവും ഏറ്റവുമധികം സ്‌ക്രീനിൽ പ്രതിഫലിപ്പിച്ചിട്ടുള്ള നടൻ മോഹൻലാൽ ആണ് . പ്രണയത്തിന്റെ കാര്യമെടുത്താൽ , സ്ത്രീകളോടുള്ള ബഹുമാനം നിലനിർത്തി തന്നെ മോഹൻലാൽ പ്രണയിക്കുന്നത് കാണാൻ രസമാണ്. ആദ്യകാല ചിത്രങ്ങൾ കൊണ്ട് തന്നെ സ്ത്രീകൾ ആ പ്രണയ രംഗങ്ങളിൽ വീണുപോയി . ഒരു മലയാളി സ്ത്രീ ആഗ്രഹിക്കുന്ന പ്രണയ ഭാവങ്ങൾ , അതിതീവ്ര നിമിഷങ്ങൾ ഒക്കെ മോഹൻലാൽ സ്‌ക്രീനിൽ കാഴ്ച വച്ചു .

അതുകൊണ്ടൊക്കെ തന്നെ അവിവാഹിതരായ സ്ത്രീകൾക്ക് തന്റെ സങ്കല്പത്തിലെ പുരുഷൻ മോഹൻലാലിനെ പോലെ ആകണം എന്ന നിര്ബന്ധമുണ്ടായത് . ഏതു നായികക്കൊപ്പവും മോഹൻലാലിൻറെ പ്രണയരംഗങ്ങൾ അതി മനോഹരമായിരുന്നു. കാമുകിമാരോട് കാമുകന്മാർ ഇങ്ങനെ പെരുമാറണം എന്നൊക്കെ തന്നെ ഒരു സമയത്ത് ആളുകൾ വിശ്വസിച്ചിരുന്നു .

വിവാഹിതരായ സ്ത്രീകളുടെ കാര്യത്തിൽ തന്മാത്രയും ദൃശ്യവും മുന്തിരിവള്ളികളും അതിനും കാലങ്ങൾക്കു മുൻപുള്ള ചിത്രങ്ങളുമൊക്കെ കണ്ടു ഭാര്യ ഭർതൃ ബന്ധത്തിലെ സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും രസം മോഹൻലാലിലൂടെയാണ് അറിയുന്നത്. ഭർത്താവ് ഇങ്ങനെ വേണം എന്ന് അവിടെയും സ്ത്രീകൾ ചിന്തിച്ചു തുടങ്ങി .

മാതൃസ്നേഹത്തിന്റെ കാര്യമാകട്ടെ , കവിയൂർ പൊന്നമ്മ , സുകുമാരി , കെ പി എ സി ലളിത വർക്കൊപ്പമുള്ള മകൻ വേഷം കാണുമ്പൊൾ നമ്മൾ കരുതിപ്പോകും , മോഹൻലാൽ യഥാർത്ഥത്തിൽ ഇവരുടെ മകനാണോ എന്ന് . അമ്മമാരോട് മക്കൾ എങ്ങനെ പെരുമാറണം , എങ്ങനെ അവർക്ക് തിരികെ വാത്സല്യം കൊടുക്കാം എന്നൊക്കെ മോഹൻലാൽ തന്റെ വേഷങ്ങളിയിലൂടെ കാണിച്ച് തന്നു .

കാമുകൻ , ഭർത്താവ് , മകൻ – ഈ മൂന്നു വിഭാഗങ്ങളും അതിമനോഹരമായി തന്നെ സ്‌ക്രീനിൽ അവതരിപ്പിക്കാൻ , ആളുകളിലേക്ക് കൃത്യമായി എത്തിയ്ക്കാൻ കഴിവുള്ള നടന്മാർ ചുരുക്കമാണ് . മോഹൻലാലിനെ വച്ച് നോക്കുമ്പോൾ അങ്ങനെ ഉള്ള നടന്മാർ ഇല്ലെന്നു തന്നെ പറയാം .

സാദാരണ പ്രേക്ഷകരുടെ കാര്യം പോട്ടെ , സിനിമ നടിമാരുടെ കാര്യമെടുത്താൽ അവർക്ക് ഇഷ്ടപെട്ട നടന്മാരുടെ പേര് ചോദിച്ചാൽ അതിൽ മോഹൻലാൽ ഉണ്ടാകും. ഉറപ്പ് . ആരുടെയൊപ്പം അഭനയിക്കാനാണ് ആഗ്രഹമെന്ന് ചോദിച്ചാൽ മോഹൻലാൽ എന്ന് മറുപടിയും കിട്ടും . മോഹൻലാലിൻറെ അന്പത്തിയൊമ്പതാം വയസിലും പതിനെട്ടുകാരികൾക്കു പോലും ആഗ്രഹം മോഹൻലാലിൻറെ നായികയായ അഭനയിക്കാനാണ് . യുവനടിമാരൊക്കെ മോഹൻലാൽ എന്ന വ്യക്തിയെ കാണുമ്പൊൾ പരസ്യമായി പ്രകടിപ്പിക്കുന്ന വികാരപ്രകടനങ്ങൾ കാണുമ്പൊൾ അറിയാം എത്രമാത്രം മോഹൻലാൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി മലയാളി സ്ത്രീകളുടെ മനം കവർന്നെന്നു .

mohanlal -women’s favourite actor

Sruthi S :