പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി

പെരിയയിൽ നടന്ന ഇരട്ടകൊലപാതകത്തിൽ അനുശോചനമറിയിക്കാൻ നടനും എം പി യുമായ സുരേഷ് ഗോപി എത്തി. കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കുകയായിരുന്നു അദ്ദേഹം.
ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണ്. കൊലപാതകത്തിലെ സത്യാവസ്ഥ പുറത്ത് വരണമെന്നും സുരേഷ് ഗോപി പറഞ്ഞു.

കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ഐ​ജി ശ്രീ​ജി​ത്ത് ന​ല്ല ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ൽ വി​ശ്വാ​സ​മു​ണ്ട്. പ​ക്ഷേ, അദ്ദേഹത്തെ അ​ന്വേ​ഷ​ണ​ത്തി​ന് നി​യോ​ഗി​ച്ച രാ​ഷ്ട്രീ​യ തി​മി​രം ബാ​ധി​ച്ച​വ​രി​ൽ യാ​തൊ​രു വി​ശ്വാ​സ​വും ത​നി​ക്കി​ല്ലെ​ന്നും സുരേഷ്ഗോപി പ​റ​ഞ്ഞു.

ടി പി വധക്കേസില്‍ ഗൂഡാലോചന പുറത്ത് വരണം. കുഞ്ഞനന്തന്‍ ഒരു ഉറുമ്പിനെ പോലും കൊല്ലാത്ത ആളാണെങ്കില്‍ ഞാന്‍ ഷംസീറിനൊപ്പമാണെന്നും സിപിഎമ്മിനെ സുരേഷ് ഗോപി പരിഹസിച്ചു. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതാണ് സിപിഎമ്മിന് രക്ഷാ മാര്‍ഗമെന്നും കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷം പറഞ്ഞു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സു​രേ​ഷ്ഗോ​പി കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി​യ​ത്.

suresh gopi visits house periya murder victims

Sruthi S :