അദ്ദേഹത്തിന്റെ നന്മ തിരിച്ചറിയുന്ന ആളാണ് ഞാൻ; വീഡിയോ കണ്ടതിന് ശേഷം സുരേഷ് ഗോപിയേട്ടൻ എന്നെ വിളിച്ചു സുരേഷ് ഗോപിയെ കുറിച്ച് അബ്ദുൾ ബാസിത്ത്!

സഹായം അഭ്യർത്ഥിച്ച് മുന്നിലെത്തുന്നവർക്കു മുന്നിൽ സഹായഹസ്തം നീട്ടാൻ ഒരിക്കലും മടിക്കാത്ത താരമാണ് സുരേഷ് ഗോപി. രാഷ്ട്രീയപ്രവർത്തകന്റെ കുപ്പായമണിയുന്നതിനും വർഷങ്ങൾക്ക് മുൻപ് തന്നെ, വ്യക്തിപരമായ രീതിയിൽ നിരവധി കാരുണ്യപ്രവർത്തനങ്ങൾ താരം നടത്തിയിട്ടുണ്ട് താരം .

ഇപ്പോൾ സുരേഷ് ​ഗോപിയുമായുള്ള തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് പാലക്കാട് ഡിവിഷനിലെ എക്‌സൈസ് ഓഫീസർ അബ്ദുൾ ബാസിത്ത്. ലഹരിക്കെതിരെ ബോധവൽക്കരണത്തിനായി ജനം ടിവി സംഘടിപ്പിച്ച ‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി’ എന്ന പരിപാടിയിൽ മലയാളികളുടെ ശ്രദ്ധ പിടിച്ചുപ്പറ്റിയ വ്യക്തിയാണ് അബ്ദുൾ ബാസിത്ത് . സുരേഷ് ​ഗോപി സ്റ്റൈലിലുള്ള അദ്ദേഹത്തിന്റെ പ്രസം​ഗം മലയാളികളുടെ ഹൃദയം കീഴടക്കിയിരുന്നു.

‘പ്രസംഗം കണ്ട എല്ലാവരും പ്രതികരിച്ചത് സുരേഷ് ഗോപി സാറിന്റെ സംസാരവുമായി സാമ്യം ഉണ്ട് എന്നായിരുന്നു. എല്ലാവരും പറയുന്നത് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി. അദ്ദേഹത്തോട് എനിക്ക് വലിയ ആദരവാണുള്ളത്. അദ്ദേഹത്തിന്റെ നന്മ തിരിച്ചറിയുന്ന ആളാണ് ഞാൻ. വീഡിയോ കണ്ടതിന് ശേഷം സുരേഷ് ഗോപിയേട്ടൻ എന്നെ വിളിച്ചു. വളരെ അധികം ഇഷ്ടപ്പെട്ടുവെന്നും നേരിട്ട് കാണാൻ ആഗ്രഹമുണ്ടെന്നും അറിയിക്കുകയായിരുന്നു. അദ്ദേഹം അഭിനയിക്കുന്ന സിനിമയുടെ സെറ്റിലെത്തി കാണാനുള്ള ഭാഗ്യം എനിക്കും ലഭിച്ചു. സുരേഷ് ഗോപി സാറുമായി അദ്ദേഹത്തിന്റെ ക്യാരവാനിലാണ് കൂടിക്കാഴ്ച നടന്നത്’.

‘അഞ്ചു മിനിറ്റിൽ കൂടുതൽ സുരേഷ് ​ഗോപി സംസാരിക്കില്ല എന്നാണ് പലരും പറഞ്ഞത്. എന്നാൽ അങ്ങനെ ആയിരുന്നില്ല അനുഭവം. തിന്മയ്‌ക്കെതിരെ പൊരുതുന്ന അദ്ദേഹത്തിന്റെ പോലീസ് വേഷങ്ങളും ഡയലോഗുകളും സിനിമയിൽ കണ്ടിട്ടുണ്ട്. എന്നാൽ നേരിട്ട് ആദ്യമായാണ് കേൾക്കുന്നത്. വളരെ പിന്തുണയോടു കൂടിയാണ് അദ്ദേ​ഹം സംസാരിച്ചത്.

സുരേഷ് ​ഗോപി സർ പറഞ്ഞ വാക്ക് ഇതാണ്, ‘ലോകത്തുള്ള ഏറ്റവും വലിയ ടെററിസം എന്നു പറയുന്നത് ലഹരി തന്നെയാണ്. ഓരോ കുടുംബത്തിലെയും മക്കളെ കുടുംബത്തിനെതിരെ തിരിച്ചു കൊണ്ട് നശിപ്പിക്കാനായി ഇറങ്ങി തിരിച്ചിരിക്കുന്ന ഡ്രഗ് മാഫിയ തന്നെയാണ് ഏറ്റവും വലിയ ടെററിസം’. അദ്ദേഹത്തെ പോലുള്ള വ്യക്തികൾ സമൂഹത്തിന് നൽകുന്ന സന്ദേശം വളരെ വലുതാണ്’ എന്നും അബ്ദുൾ ബാസിത്ത് പറഞ്ഞു.

AJILI ANNAJOHN :