ഇന്ന് വരെ കാണാത്ത പുത്തൻ ലുക്കിൽ സുരാജ് വെഞ്ഞാറമൂട് എത്തുന്നു കോൺസ്റ്റബിൾ കുട്ടൻപിള്ളയായി!!

ഇന്ന് വരെ കാണാത്ത പുത്തൻ ലുക്കിൽ സുരാജ് വെഞ്ഞാറമൂട് എത്തുന്നു കോൺസ്റ്റബിൾ കുട്ടൻപിള്ളയായി!!

നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നാടനാണു സുരാജ് വെഞ്ഞാറമൂട്. കഥാപാത്രങ്ങളുടെ പൂർണതക്കു വേണ്ടി എന്ത് റിസ്ക് എടുക്കാനും മടിയില്ലാത്ത താരം കൂടിയാണ് സുരാജ്. ഇപ്പോൾ ഇതാ കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിൽ ഇന്നുവരെ കാണാത്ത ഗെറ്റ് അപ്പിൽ ആണ് താരം എത്തുന്നത്.

സിനിമയിൽ കോൺസ്റ്റബിൾ കുട്ടൻപിള്ളയായിട്ടാണ് സുരാജ് അഭിനയിക്കുന്നത്.കുടുംബ ബന്ധങ്ങളുടെ കട പറയുന്ന ചിത്രമാണിത്. സിനിമയുടെ പേര് പോലെ തന്നെ ശിവരാത്രിയുമായി ബന്ധപ്പെട്ടാണ് കഥ മുന്നോട് പോകുന്നത്.

ജീൻ മാർക്കോസ് ഒരുക്കുന്ന ചിത്രത്തിലെ ചക്കപ്പാട്ട് ഇപ്പോൾ തന്നെ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. മിഥുൻ, ശ്രിന്ദ, ബിജു സോപാനം എന്നിവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയുന്നുണ്ട് .

സയനോരയാണ് സംഗീതം ചെയ്തിരിക്കുന്നത്. ആദ്യമായിട്ടാണ് മലയാള സിനിമയിൽ സംഗീത സംവിധാനത്തിലും ബി ജി എം ലും സ്ത്രീ സാനിധ്യം ഉണ്ടാകുന്നത്. ഇതും കുട്ടൻപിള്ളയുടെ ശിവരാത്രിയുടെ വലിയ ഒരു പ്രത്യേകതയാണ് .

metromatinee Tweet Desk :