കേരളം സ്‌നേഹിച്ച സണ്ണി ലിയോണ്‍ കേരളത്തിനായി 5 കോടി നല്‍കിയോ?

കേരളം സ്‌നേഹിച്ച സണ്ണി ലിയോണ്‍ കേരളത്തിനായി 5 കോടി നല്‍കിയോ?

ബോളിവുഡ് താരമാണെങ്കിലും സണ്ണി ലിയോണ്‍ മലയാളികളുടെ പ്രിയ താരമാണ്. ഒരു വര്‍ഷം മുമ്പ് കൊച്ചിയില്‍ െൈമബൈല്‍ ഷോറൂം ഉദ്ഘാടനത്തിനായെത്തിയ സണ്ണിയെ കാണാന്‍ തടിച്ചു കൂടിയ ജനപ്രവാഹത്തെ കണ്ട് താരം തന്നെ ഞെട്ടിപ്പോയിരുന്നു. ഒടുവില്‍ ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസിന് ലാത്തി വീശേണ്ടി വന്നു. സണ്ണി ലിയോണ്‍ വരുന്നതിന് മുമ്പ് തന്നെ ഉദ്ഘാടന വേദിയ്ക്ക് സമീപം ആയിരങ്ങള്‍ തടിച്ചു കൂടിയിരുന്നു. കേരളത്തിലെത്തിയ താരം ആരാധകരുടെ സ്‌നേഹം നേരിട്ട് മനസ്സിലാക്കിയ ശേഷമാണ് സ്വന്തം നാട്ടിലേയ്ക്ക് യാത്രയായത്.

കേരളം ഇരുകരങ്ങളും നീട്ടി സ്വീകരിച്ച സണ്ണി ലിയോണ്‍ പ്രളയക്കെടുതിയിലായ കേരളത്തെ സഹായിക്കുമെന്നാണ് ആരാധകരുടെ വിശ്വാസം. പ്രളയകേരളത്തിന് കൈത്താങ്ങായി രാഷ്ട്രീയ-സാമൂഹിക മേഖലയിലെ നിരവധി പ്രമുഖരാണ് സഹായഹസ്തങ്ങളുമായി രംഗത്തെത്തിയത്. ഏറ്റവും ഒടുവില്‍ സണ്ണി ലിയോണിന്റെ സഹായമാണ് ചര്‍ച്ചയാകുന്നത്.

കേരളത്തിനായി സണ്ണി ലിയോണ്‍ അഞ്ച് രൂപ നല്‍കിയെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ പ്രചരിക്കുകയാണ്. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ പോലും ലക്ഷങ്ങള്‍ മാത്രം നല്‍കിയപ്പോള്‍ സണ്ണി ലിയോണ്‍ കേരളത്തിനായി അഞ്ച് കോടി നല്‍കാന്‍ കാണിച്ച മനസ്സിന് ആരാധകര്‍ താരത്തിന് നന്ദി പറഞ്ഞു. എന്നാല്‍ ഇതേകുറിച്ച് സണ്ണി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇതോടെ ആരാധകര്‍ സംശയത്തിലാണ്.


തുടര്‍ന്ന് സണ്ണി ലിയോണിനോട് നേരിട്ട് തന്നെ ആരാധകര്‍ ചോദിക്കുകയാണ് കേരളത്തിന് ഇത്രയും വലിയെ തുക സംഭാവന ചെയ്‌തോ എന്നത്. സണ്ണി ചേച്ചി കേരളത്തിന് അഞ്ച് കോടി നല്‍കിയെന്നു പറയുന്നത് സത്യമാണോ? ആണെങ്കില്‍ നിങ്ങള്‍ മുത്താണ്, ദൈവം അനുഗ്രഹിക്കട്ടെ എന്നിങ്ങനെയാണ് കമന്റുകള്‍. ഈ കമനന്റുകളോടും സണ്ണി പ്രതികരിച്ചിട്ടില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബില്‍ ഗേറ്റ്‌സ് എന്നിവരുടെ ഫെയ്‌സ്ബുക്ക് പേജുകളിലും സഹായമഭ്യര്‍ത്ഥു കൊണ്ടുള്ള മലയാളികളുടെ കമന്റുകളായിരുന്നു.

Sunny Leone helping hands to Kerala flood

Farsana Jaleel :