ദുരിതാശ്വസ നിധിയിലേക്ക് സ്വന്തം കയ്യിലിരുന്ന വള ഊരി നൽകി ഒരു പിഞ്ചുകുഞ്ഞ് !! ചെറിയ ശരീരത്തിലെ വലിയ മനസ്സിന് നന്ദി പറഞ്ഞു കേരള ജനത….

ദുരിതാശ്വസ നിധിയിലേക്ക് സ്വന്തം കയ്യിലിരുന്ന വള ഊരി നൽകി ഒരു പിഞ്ചുകുഞ്ഞ് !! ചെറിയ ശരീരത്തിലെ വലിയ മനസ്സിന് നന്ദി പറഞ്ഞു കേരള ജനത….

പ്രളയം കേരളക്കരയെ പിടിച്ചു കുലുക്കുകയാണ്. വീട് നഷ്ടപ്പെട്ടവർ, ഉറ്റവരെ നഷ്ടപ്പെട്ടവർ, ജീവിത മാർഗ്ഗങ്ങൾ ഇല്ലാതായവർ എന്നിങ്ങനെ കേരളമാകെ സങ്കടക്കടലിലാണിപ്പോൾ. ഈ കണ്ണീരൊപ്പാനായി ഒരുപാട് സഹായങ്ങളാണ് പല ഭാഗത്തു നിന്നും കേരളത്തിലേക്ക് ഒഴുകിയെത്തുന്നത്.ഈ കൂട്ടത്തിലേക്ക് ഒരു പിഞ്ചു കുഞ്ഞിന്റെ സഹായം വാർത്തകളിൽ ഇടം നേടിയിരിക്കുകയാണിപ്പോൾ.

ദുരിതാശ്വസ നിധിയിലേക്ക് സഹായത്തിനായി തന്റെ കയ്യിലിരുന്ന മുക്കാൽ പാവനറെ വളയാൻ ഈ മിടുക്കി നൽകിയത്. ആ ചെറിയ ശരീരത്തിലെ വലിയ മനസ്സിനെ കേരളക്കരയാകെ പ്രശംസ കൊണ്ട് മൂടുകയാണ്. വലിയ സഹായങ്ങൾക്കിടയിൽ മൂടിപ്പോകാത്ത ഈ കുഞ്ഞു സഹായം എന്നെന്നും ഓർമ്മിക്കപ്പെടും എന്നുറപ്പുമാണ്.

നൽകാനായി മറ്റൊന്നും കാണുന്നില്ല, എന്നാൽ ആ പാവപ്പെട്ടവരെ സഹായിക്കണമെന്ന ആഗ്രഹം ഉണ്ട് താനും. അതിനാൽ സ്വന്തം കയ്യിലെ വള ഊറി നൽകാൻ മനസ്സ് കാണിച്ച ഈ മിടുക്കിയെ എത്ര പ്രശംസിച്ചാലും മതിയാകില്ല.

Little girl donates her bangle to Kerala flood relief fund

Abhishek G S :