” എന്റെ ഗ്ലാമറിനപ്പുറം ലോകത്തെ അറിയിക്കാൻ ചിലതുണ്ട്” – വെബ് സീരിസിനെ കുറിച്ച് സണ്ണി ലിയോൺ ..

” എന്റെ ഗ്ലാമറിനപ്പുറം ലോകത്തെ അറിയിക്കാൻ ചിലതുണ്ട്” – വെബ് സീരിസിനെ കുറിച്ച് സണ്ണി ലിയോൺ ..

കാനഡയിലെ സിഖ് കുടുംബത്തില്‍ ജനിച്ച് പിന്നീട് യുഎസ് പൗരത്വം സ്വീകരിച്ച് പോണ്‍താരമായി മാറിയ സണ്ണിയുടെ കഥയാണ് ‘കരണ്‍ജീത് കൗര്‍- ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി’ലൂടെ സംവിധായകന്‍ ആദിത്യ ദത്ത് പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുന്നത് . 10 ഭാഗങ്ങളായൊരുക്കുന്ന സീരീസില്‍ ആദ്യഭാഗമാണ് ഇപ്പോഴിറങ്ങിയത്.

കരണ്‍ജീത് കൗറായുള്ള കുട്ടിക്കാലം മുതല്‍ ‘പെന്റ്ഹൗസ്’ മാഗസിന്റെ കവര്‍ഗേള്‍ ഫോട്ടോഷൂട്ട് വരെയുള്ള കഥയാണിത്. അവിടെ നിന്നാണ് പിന്നീട് സണ്ണി പോണ്‍സ്റ്റാറാകുന്നതും 2011ല്‍ ഇന്ത്യയില്‍ ‘ബിഗ് ബോസ്’ ഷോയിലെത്തുന്നതും തൊട്ടടുത്ത വര്‍ഷം ‘ജിസം 2’ വിലൂടെ ബോളിവുഡില്‍ നിലയുറപ്പിക്കുന്നതും. സണ്ണി ലിയോണിന് ക്ലീന്‍ ഇമേജുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമല്ല ചിത്രമെന്ന് സംവിധായകന്‍ പറയുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ ഇന്നേവരെയുള്ള ജീവിതത്തില്‍ അവര്‍ തെറ്റും ശരിയുമായ ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ആ തെറ്റുകളും ധൈര്യത്തോടെ അവതരിപ്പിക്കാന്‍ സണ്ണി സമ്മതം നല്‍കിയിട്ടുണ്ടെന്ന് ആദിത്യ പറയുന്നു.

ആത്മകഥയില്‍ സ്വന്തം ജീവിതം തന്നെ അഭിനയിക്കാനുള്ള അപൂര്‍വ ഭാഗ്യവും ലഭിച്ചു ഇതുവഴി ഈ നടിക്ക്. ‘ഒരേസമയം സന്തോഷമാണത്. എന്നാല്‍ ജീവിതത്തില്‍ ഇന്നേവരെ കടന്നു പോയ എല്ലാ നല്ലതും ചീത്തയുമായ ഭാഗങ്ങള്‍ ഒരിക്കല്‍ കൂടി അഭിനയിച്ചു തീര്‍ക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി’- സണ്ണിയുടെ വാക്കുകള്‍.

‘മാസങ്ങളോളം വീട്ടില്‍ ദേഷ്യപ്പെട്ടും കരഞ്ഞും തീര്‍ത്ത രാപ്പകലുകളുണ്ട്. എന്റെ ഗ്ലാമറിനപ്പുറം മറ്റേതൊരു സാധാരണക്കാരനും നടന്നു തീര്‍ത്ത വഴിത്താരയിലൂടെയാണ് ഞാന്‍ വന്നതെന്ന് ലോകത്തെ അറിയിക്കണം. അതിനു കൂടിയുള്ള ശ്രമമാണിത്’- സണ്ണി പറയുന്നു. രണ്ടു വര്‍ഷം മുന്‍പ് ‘മോസ്റ്റ്ലി സണ്ണി’ എന്ന പേരില്‍ നെറ്റ്ഫ്‌ലിക്‌സില്‍ സണ്ണിയുടെ ആത്മകഥ സീരീസായിട്ടുണ്ട്.

sunny leone about her biopic

Sruthi S :