കുട്ടിക്കാലത്ത് ഹൃത്വിക്കിന് വിക്കുണ്ടായിരുന്നു… സഹപാഠികളുടെ പരിഹാസം ഹൃത്വിക്കിനെ അന്തര്‍മുഖനാക്കി….. ഹൃത്വിക്കിന്റെ സഹോദരിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

കുട്ടിക്കാലത്ത് ഹൃത്വിക്കിന് വിക്കുണ്ടായിരുന്നു… സഹപാഠികളുടെ പരിഹാസം ഹൃത്വിക്കിനെ അന്തര്‍മുഖനാക്കി….. ഹൃത്വിക്കിന്റെ സഹോദരിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

കുട്ടിക്കാലത്ത് ഹൃത്വിക്കിന് വിക്കുണ്ടായിരുന്നെന്നും സഹപാഠികളുടെ പരിഹാസം ഹൃത്വിക്കിനെ അന്തര്‍മുഖനാക്കിയെന്നും ഹൃത്വിക്കിന്റെ സഹോദരി സൂനൈനാ റോഷന്‍. കുടുംബവുമായി ഏറ്റവും കൂടുതല്‍ അടുപ്പമുള്ള താരമാണ് ഹൃത്വിക് റോഷന്‍. കുടുംബത്തില്‍ ഏറ്റവും കൂടുതല്‍ അടുപ്പം സഹോദരി സൂനൈനാ റോഷനോടാണ്. ഇക്കാര്യം ഹൃത്വിക് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ഹൃത്വിക്കിനെ കുറിച്ചെഴുതിയ ഹൃദയ സ്പശര്‍ശിയായ കുറിപ്പുമായി സൂനൈന രംഗത്തെത്തിയിരിക്കുകയാണ്.

ഹൃത്വിക്കിന്റെ സഹോദരിയുടെ കുറിപ്പ്-

കുട്ടിക്കാലത്ത് ഹൃത്വിക്കിന് വിക്ക് ഉണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സഹപാഠികളുടെ പരിഹാസം അവനെ കൂടുതല്‍ അന്തര്‍മുഖനാക്കി. അതിനെ മറികടക്കാന്‍ മണിക്കൂറുകളോളം പുസ്തകങ്ങള്‍ ഉറക്കെ വായിക്കുമായിരുന്നു. അന്ന് അവന് 13 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. പേശികളെ ബാധിക്കുന്ന ഗുരുതരമായ രോഗം ഹൃത്വികിന് ജന്‍മനാ ഉണ്ടായിരുന്നു. 15 വയസ്സിലാണ് അത് തിരിച്ചറിയുന്നത്. നടനാവുക എന്നതായിരുന്നു അവന്റെ സ്വപ്നം. എന്നാല്‍ ഈ പ്രശ്‌നം അതിന് വിലങ്ങുതടിയാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

അഭിനയം ജോലിയായി തിരഞ്ഞെടുക്കരുതെന്നും അവന് ഒരിക്കലും കഠിനമായ വ്യായാമങ്ങളൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ശരീരത്തിന് അമിതഭാരം കൊടുക്കുന്ന ഒരു പ്രവൃത്തിയും ചെയ്യരുതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പക്ഷേ എന്റെ സഹോദരന്‍ അതിനു വഴങ്ങിയില്ല. അവന്‍ മെഡിക്കല്‍ സയന്‍സിനെ വെല്ലുവിളിച്ചു. വേദനകളെ കടിച്ചമര്‍ത്തി മനക്കരുത്ത് കൊണ്ട് ജീവിതം കെട്ടിപ്പടുത്തു.


ഇന്ന് അവന്റെ ശരീരവും ഫിറ്റ്‌നസും നോക്കൂ. നമ്മുടെ നാട്ടിലെ യുവാക്കള്‍ക്ക് വലിയ പ്രചോദനമാണ് ഹൃത്വിക്. വിധിയെ പഴിക്കാതെ സത്യത്തില്‍ നിന്ന് ഓടിയൊളിക്കാതെ പകരം യാഥാര്‍ഥ്യങ്ങളോട് അവന്‍ പടവെട്ടി. അതിനിടയിലാണ് അവന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ച് വയ്യാതാകുന്നത്. ഒരു ദു:ഖവും പുറത്ത് കാണിച്ചിട്ടില്ല എന്ന് മാത്രമല്ല ഞങ്ങളുടെ കുടുംബത്തിന്റെ നെടുംതൂണായി നിന്നു.

Sunaina Roshan pens emotional note about Hrithik Roshan

Farsana Jaleel :