‘സുഡാനി’ വീണ്ടും സിനിമയിലേക്ക്… ഇത്തവണ വില്ലനായി !

മലയാളികളുടെ മനം കവർന്ന സുഡാനി വീണ്ടും മലയാള സിനിമയിലേക്ക് വരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ മലയാളികളുടെ ഇടയിൽ വലിയൊരു സ്ഥാനം പിടിച്ചെടുത്ത നടനാണ് സാമുവല്‍ റോബിന്‍സണ്‍.
എന്നാൽ ഇത്തവണ സുഡാനി എത്തുന്നത് വില്ലനായാണ്. മലപ്പുറത്തുക്കാരന്റെ കാൽപന്തുകളിയുടെ കഥ പറഞ്ഞ ചിത്രമാണ് ‘സുഡാനി  ഫ്രം നൈജീരിയ’ വല്ലാത്തൊരു ആഴം ഈ സിനിമയിൽ കണ്ടിരുന്നു. പ്രമുഖ മാധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
 ഇപ്പോൾ കിട്ടിയ റിപ്പോർട്ടുകൾക്കനുസരിച്ച് ‘പര്‍പ്പിള്‍’ എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്.  കാഞ്ചനമാല കേബിള്‍ ടിവി എന്ന തെലുങ്ക് ചിത്രമൊരുക്കിയ പാര്‍ഥസാരഥിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
‘പര്‍പ്പിള്‍’ എന്ന് പേരിട്ട സിനിമയില്‍ വിഷ്‍ണു വിനയന്‍, വിഷ്‍ണു ഗോവിന്ദ്, ഋഷി പ്രകാശ്, മറിന മൈക്കിള്‍, നിഹാരിക തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്യാമ്ബസ് ചിത്രമായിട്ടാണ് പര്‍പ്പിള്‍ ഒരുക്കുക.പുറം രാജ്യങ്ങളിൽ നിന്നും വില്ലന്മാർ മലയാള സിനിമയിൽ ഇതിന് മുൻപും എത്തിയിട്ടുണ്ട്. എന്നാൽ ഇത് മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനായത്കൊണ്ട് സ്വീകാര്യത കൂടും .
മലയാളികൾ ഏറെ പ്രതീക്ഷയിലാണ് സാമുവലിനെ കാത്തിരിക്കുന്നത്. പ്രതിഫലത്തിന്റെ പേരിൽ വിവാദ വാർത്തകളിൽ സാമുവൽ  പിടിച്ചിരുന്നവെങ്കിലും പിന്നിട് അതെല്ലാം പരിഹരിക്കപ്പെട്ടു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.  കേരളത്തെ മിസ് ചെയ്യുന്നുവെന്ന പോസ്റ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Noora T Noora T :