സ്റ്റീവൻ സ്പിൽബെർഗ് അവസാനത്തെ ഒടിയനെ കാണാൻ എത്തിയപ്പോൾ ..

മലയാള സിനിമയിൽ 2018 സിനിമയുടെ മാമാങ്കമാണ്. ബിഗ് ബജറ്റ് ചിത്രങ്ങളാണ് വരാനിരിക്കുന്നത്.സിനിമാ പ്രേമികൾ ഈ വർഷം ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഒടിയൻ. അമ്പത് കോടിയോളം മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം, ഈ വർഷം പുറത്തിറങ്ങുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ്.

ഒടിയനു വേണ്ടി സൂപ്പർ താരം മോഹൻലാൽ തന്റെ കരിയറിലെ ഏറ്റവും വലിയ മേക്കോവറാണ് സ്വീകരിച്ചിരിക്കുന്നത്. 125 ഓളം ദിവസം നീണ്ടുനിന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി. എ. ശ്രീകുമാർ മേനോനാണ് . കെ. ഹരികൃഷ്ണനാണ് ഈ ബിഗ് ബജറ്റ് മോഹൻലാൽ ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിച്ചിരിക്കുന്നത്.

ഷാജി എൻ. കരുണിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മമ്മൂട്ടി ചിത്രം കുട്ടിസ്രാങ്കിലൂടെ ഹരികൃഷ്‌ണൻ മികച്ച രചയിതാവിനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. കുട്ടി സ്രാങ്ക് പോലൊരു ക്ലാസ് ചിത്രത്തിൽ നിന്നും ഒടിയൻ പോലൊരു ക്ലാസ്-മാസ്സ് – ആക്ഷൻ സിനിമയിലേക്ക് എങ്ങനെ എത്തി എന്ന് പറയുകയാണ് ഹരികൃഷ്ണൻ.

“സിനിമയിലേക്ക് എത്തും മുൻപ് തന്നെ തന്റെ കർമ്മ മേഖലയാണ് മാധ്യമപ്രവർത്തനം. മാധ്യമപ്രവർത്തന രംഗത്ത് വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള താൻ ഒരു ദിവസം വിദ്യാർത്ഥികൾക്കായി ക്ലാസ്സുകൾ എടുക്കാൻ എത്തിയതായിരുന്നു വഴിത്തിരിവായി മാറിയത്. ജേർണലിസം വിദ്യാർത്ഥികൾക്ക് അന്ന് ഫീച്ചർ ഉണ്ടാക്കാൻ ഒരു വിഷയം നൽകി.

വിശ്വവിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബെർഗ് പാലക്കാട് എത്തി അവസാനത്തെ ഒടിയനെ കാണുന്നത് ആസ്പദമാക്കി ഒരു ചിത്രമെടുത്താൽ എങ്ങനെയിരിക്കും എന്നതായിരുന്നു നൽകിയ പ്രമേയം. അന്ന് ചർച്ചകളും ഫീച്ചർ തയ്യാറാക്കളുമെല്ലാം നടന്നു, പക്ഷെ തന്റെ മനസിൽ നിന്നും ആ ചോദ്യം മാഞ്ഞില്ല. പിന്നീട് അത്തരത്തിലൊരു വിഷയത്തെ കുറിച്ച് ആലോചിച്ചു അതാണ് തന്നെ ഒടിയനിലേക്ക് എത്തിച്ചത്, പിന്നീട് ഒരുപാട് അഴിച്ചു പണികൾക്ക് ശേഷമാണ് ഒടിയൻ ഒരു മാസ്സ് പരിവേഷമായി മാറിയത്”. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹരികൃഷ്ണൻ ഇത് വ്യകതമാക്കിയത്. 

Noora T Noora T :