സംസ്ഥാന പുരസ്‌കാരം 2018 – മികച്ച നടി നിമിഷ സജയൻ

സംസ്ഥാന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു . മികച്ച നടിയായി നിമിഷ സജയൻ തിരഞ്ഞെടുത്തു . ചോര , ഒരു കുപ്രസിദ്ധ പയ്യൻ അഭിനയത്തിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ വര്ഷം മികച്ച നടിയായി തിരഞ്ഞെടുത്തത് പാർവതിയെ ആയിരുന്നു. എന്നാൽ ഇത്തവണ മികച്ച നടി പട്ടികയിൽ പോലും പാർവതി ഇല്ലായിരുന്നു.

മികച്ച നടന്‍, മികച്ച നടി എന്നീ വിഭാഗങ്ങളില്‍ ഇത്തവണ കനത്ത മത്സരമാണ്നടന്നത് . മോഹൻലാൽ, ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്, ജയസൂര്യ, ടൊവീനോ തോമസ് എന്നിവരാണ് മികച്ച നടനായി മത്സരിച്ചത് . നടിമാരില്‍ ‘ആമി’യിലൂടെ മഞ്ജു വാര്യരും ‘കൂടെ’യിലൂടെ നസ്രിയയും ‘വരത്തനി’ലൂടെ ഐശ്വര്യ ലക്ഷ്മിയും മുന്നില്‍ നില്‍ക്കുമ്പോള്‍ ‘അരവിന്ദന്റെ അതിഥികൾ’, ‘എന്റെ ഉമ്മാന്റെ പേര്’ എന്നീ ചിത്രങ്ങളിലൂടെ ഉർവശിയും ‘ഓളി’ലൂടെ എസ്തറും മത്സര രംഗത്തുണ്ടായിരുന്നു .

state awards 2018- best actress winner

Sruthi S :