സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച സംവിധായകൻ ശ്യാമപ്രസാദ്

2018 ലെ സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചു. മികച്ച സംവിധായകനായി ശ്യാമപ്രസാദിനേ തിരഞ്ഞെടുത്തു.ഒരു ഞായറാഴ്ച എന്ന ചിത്രമാണ് സംവിധായകനെ പുരസ്കാരത്തിനര്ഹനാക്കിയത്.104 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്. അന്തിമ പട്ടികയിലുണ്ടായിരുന്നത് 20 ചിത്രങ്ങളാണ്. ഉച്ചക്ക് 12 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ , ഷാജി എന്‍.കരുണിന്റെ ഓള്, ടി.വി.ചന്ദ്രന്റെ പെങ്ങളില, ജയരാജിന്റെ രൗദ്രം തുടങ്ങി എട്ട് ചിത്രങ്ങള്‍ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള പോരാട്ടത്തിലുണ്ടായിരുന്നു. ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ സംവിധനം ചെയ്ത അമിയും അംഗം ബീനാ പോള്‍ എഡിറ്റിങ്ങ് നിര്‍വഹിച്ച കാര്‍ബണും മല്‍സരത്തില്‍ നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും അവയും പരിഗണിക്കുന്നുണ്ട്.

മത്സരിച്ച ചിത്രങ്ങളിൽ അതില്‍ 100 എണ്ണം ഫീച്ചര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്നിയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകരായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്നേഷ്യസ്, നടി നവ്യാ നായര്‍, മോഹന്‍ദാസ് എന്നിവരും ജൂറി അംഗങ്ങളാണ്.

best director state award winner shyamaprasad

HariPriya PB :