” ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുന്ന പലരും കുറ്റവാളികളാണ് ” – വെളിപ്പെടുത്തലുമായി ശ്രീശാന്ത് രംഗത്ത്

” ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുന്ന പലരും കുറ്റവാളികളാണ് ” – വെളിപ്പെടുത്തലുമായി ശ്രീശാന്ത് രംഗത്ത്

ഒത്തുകളി വിവാദത്തിൽ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടും മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് കരിയർ അവസാനിപ്പിക്കേണ്ടി വന്നു. അതിന്റെ പേരിൽ ഒട്ടേറെ പ്രശ്നങ്ങൾ ശ്രീശാന്ത് നേരിടുന്നുണ്ട്. ക്രിക്കറ്റ് കള്ളക്കളികൾ വ്യക്തമാക്കുകയാണ് ശ്രീശാന്ത് ഇപ്പോൾ.

“ബിസിസിഐ എനിക്കെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീതിയുക്തമല്ല. എനിക്ക് എന്റെ”കുഞ്ഞുങ്ങള്‍ പഠിക്കുന്ന സ്‌കൂള്‍ ഗ്രൗണ്ടില്‍പ്പോലും പോകാനുള്ള അനുമതിയില്ല. കോടതിയില്‍നിന്നു ക്ലീന്‍ചിറ്റ് ലഭിച്ചിട്ടും ഇനിയും കാത്തിരിക്കേണ്ട ഗതികേടിലാണ് ഞാന്‍.
എന്റെ ജീവിതത്തിലെ വിലപ്പെട്ട 6 വര്‍ഷങ്ങളാണ് എനിക്ക് നഷ്ടമായത്. എന്നെ വിശ്വസിക്കൂ. ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുന്ന പലരും മാച്ചു ഫിക്‌സിങ് നടത്തിയ കുറ്റവാളികളാണ്. പക്ഷേ അവരൊക്കെ ഇപ്പോഴും നിര്‍ബാധം കളിക്കുമ്ബോള്‍ തീര്‍ത്തും നിരപരാധിയായ എനിക്ക് ദുഃഖം തോന്നുകയാണ്.’

ഹിന്ദി ചാനലായ കളേഴ്‌സില്‍ നടന്നുവന്ന ബിഗ് ബോസില്‍ രണ്ടാം സ്ഥാനക്കാരനായ ശ്രീശാന്ത് മുംബൈയില്‍ മാദ്ധ്യമങ്ങള്‍ക്കുമുന്നിലാണ് മാച്ചു ഫിക്‌സിംഗുമായി ബന്ധത്തപ്പെട്ട് ഇതാദ്യമായി മനസുതുറന്നത്. ക്രിക്കറ്റ് എനിക്ക് പ്രാണവായുവാണ്. രാജ്യത്തിനുവേണ്ടി ജേഴ്‌സിയണിയുക എന്നതില്‍പ്പരം അഭിമാനം തരുന്ന മറ്റൊന്നില്ല. തനിക്കു നീതിലഭിക്കുമെന്നും രാജ്യത്തിനുവേണ്ടി ഇനിയും കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു.ബിഗ് ബോസില്‍ വിജയിയായത് ഹിന്ദി ടെലിവിഷന്‍ അഭിനേത്രിയായ ദീപികാ കക്കട് ആയിരുന്നു. ദീപികയെ താന്‍ സ്വന്തം സഹോദരിയെപ്പോലെയാണ് കരുതുന്നതെന്നും ദീപികയുടെ വിജയത്തില്‍ വളരെയേറെ സന്തോഷവാനാണെന്നും ശ്രീശാന്ത് പറഞ്ഞു.

sreesanth about cricketers

Sruthi S :