അച്ഛന്റെ കാര്യമൊക്കെ പറഞ്ഞ് അവർ എന്നെ തളർത്തി !! പൊട്ടിക്കരഞ്ഞ് കൊണ്ട് ശ്രീലക്ഷ്മി ബിഗ്‌ബോസിൽ നിന്ന് പുറത്തേക്ക്…

അച്ഛന്റെ കാര്യമൊക്കെ പറഞ്ഞ് അവർ എന്നെ തളർത്തി !! പൊട്ടിക്കരഞ്ഞ് കൊണ്ട് ശ്രീലക്ഷ്മി ബിഗ്‌ബോസിൽ നിന്ന് പുറത്തേക്ക്…

മലയാളത്തിലെ പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസിൽ മറ്റൊരു എലിമിനേഷൻ കൂടി കഴിഞ്ഞിരിക്കുകയാണ്. പ്രശസ്ത നടൻ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്‌മിയാണ് ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായത്. അടുത്തതായി പുറത്താകാൻ പോകുന്നത് താനായിരിക്കുമെന്ന് നേരത്തെ തന്നെ ശ്രീലക്ഷ്‌മി പറഞ്ഞിരുന്നു.

തന്റെ അച്ഛൻ ജഗതി ശ്രീകുമാറിന്റെ പേര് വലിച്ചിഴച്ച് പലരും തന്നെ തളർത്തിയെന്നാരോപിച്ച് കരഞ്ഞുകൊണ്ടാണ് ശ്രീലക്ഷ്മി പുറത്തേക്ക് പോയത്.

മഹാനായ അച്ഛന്റെ പേര് നശിപ്പിക്കാനായി ജനിച്ച മകളെന്ന് അനൂപ് ചന്ദ്രൻ പറഞ്ഞത് തന്നെ ഏറെ വേദനിപ്പിച്ചുവെന്നും, നെഗറ്റീവിലേക്ക് അച്ഛന്റെ പേര് വലിച്ചിഴക്കാൻ തനിക്ക് ആഗ്രഹമില്ലെന്നും ശ്രീലക്ഷ്മി പറയുന്നു.

എന്നാൽ സ്വതന്ത്രമായി നടക്കുന്നതിന് വേണ്ടിയാണ് താൻ അങ്ങനെ പറഞ്ഞതെന്നും, ഓർക്കളയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞു വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും, അങ്ങനെ എന്തെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും അനൂപ് മേനോൻ വ്യക്തമാക്കി.


Sreelakshmi sreekumar eliminated from BiggBoss malayalam

Abhishek G S :