കപടമായ ഒരു മുഖം മമ്മൂക്കയ്ക്ക് ഇല്ല; എന്താവശ്യത്തിന് സമീപിച്ചാലും വെറുംകൈയോടെ അദ്ദേഹം മടക്കി അയക്കില്ല… !!മമ്മൂട്ടി എന്ന ഇഷ്ടതാരത്തെ കുറിച്ച് വെളിപ്പെടുത്തി യുവതാരം

കപടമായ ഒരു മുഖം മമ്മൂക്കയ്ക്ക് ഇല്ല; എന്താവശ്യത്തിന് സമീപിച്ചാലും വെറുംകൈയോടെ അദ്ദേഹം മടക്കി അയക്കില്ല… !!മമ്മൂട്ടി എന്ന ഇഷ്ടതാരത്തെ കുറിച്ച് വെളിപ്പെടുത്തി യുവതാരം

ഭയങ്കര ജാഡയാണെന്നും, ദേഷ്യക്കാരനാണെന്നുമൊക്കെയുള്ള പഴികൾ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള താരമാണ് മമ്മൂട്ടി.എന്നാലദ്ദേഹത്തിനോട് അടുപ്പമുള്ളവരാരും തന്നെ ഇങ്ങനെയൊന്നും പറഞ്ഞു കേൾക്കാറുമില്ല. ജീവിതത്തിൽ അഭിനയിക്കാത്ത, വ്യാജമായ വിനയം കാണിക്കാത്ത ആളാണെന്നാണ് അടുത്തറിയുന്നവരെല്ലാം മമ്മൂട്ടിയെ കുറിച്ച് പറയാറുള്ളത്.അതിനാൽ തന്നെ സിനിമയിൽ നിന്ന് ഒരുപാട് ഫാൻസും അദ്ദേഹത്തിനുണ്ട്.

ആ നിരയിലേക്ക് ഇതാ പുതിയ ഒരാളും കൂടി എത്തിയിരിക്കുകയാണ്. ബാലതാരമായി മലയാളസിനിമയിലെത്തി പിന്നീട് നായകനായി വളർന്ന ഗണപതി. 2007ൽ ബിഫോർ ദി റൈൻസ് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ സിനിമയിലെത്തിയ ഗണപതി ശ്രദ്ധ നേടുന്നത് വിനോദയാത്രയിലെ കഥാപാത്രത്തിലൂടെയാണ്.

2010ൽ പുറത്തിറങ്ങിയ ‘പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്’ എന്ന ചിത്രത്തിലാണ് ഗണപതി ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. പിന്നീട് പുത്തൻ പണത്തിലും അങ്കിളിലും മമ്മൂട്ടിയോടൊപ്പം ഗണപതി വേഷമിടുകയുണ്ടായി. സെറ്റിൽ മമ്മൂട്ടി ദേഷ്യപ്പെടാറുണ്ടോ ?! എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് താനും മമ്മൂക്കയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും, മമ്മൂക്ക എന്ന നല്ല മനസ്സിന്റെ ഉടമയെ കുറിച്ചും ഗണപതി വാചാലനായത്.

“മമ്മൂക്ക അങ്ങനെ ദേഷ്യപ്പെടാറൊന്നുമില്ല. മമ്മൂക്ക ആരെയെങ്കിലും ശകാരിക്കുന്നുണ്ടെങ്കിൽ അത് അവരോട് സ്നേഹമുള്ളത് കൊണ്ടാണ്. അല്ലെങ്കിൽ അദ്ദേഹം മൈൻഡ് ചെയ്യില്ല. പേഴ്‌സണലായി എനിക്കെട്ടാവ് ഇഷ്ടമുള്ള ഒരു നടനാണ് മമ്മൂക്ക. എന്തൊരാവശ്യമുണ്ടെങ്കിലും നമുക്കദ്ദേഹത്തെ ധൈര്യമായി സമീപിക്കാം.” – ഗണപതി പറഞ്ഞു.

മമ്മൂക്ക സപ്പോർട്ട് ചെയ്‌ത്‌ കൊണ്ടുവന്ന ഒരുപാടാളുകൾ മലയാള സിനിമാ ലോകത്ത് ഉണ്ടെന്നും, മമ്മൂക്ക വളരെ ‘സ്‌ട്രൈറ്റ് ഫോർവേഡ്’ ആയിട്ടുള്ള ഒരാളാണെന്നും, ‘ഫേക്ക്’ ആയിട്ടുള്ള ഒരു വ്യക്തിത്വമല്ലെന്നും, അദ്ദേഹം ജെനുവിനായത് കൊണ്ടാകാം മറ്റുള്ളവർ തെററിദ്ധരിക്കപ്പെടുന്നതെന്നുംഗണപതി കൂട്ടിച്ചേർത്തു.

തന്റെ ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസിനായി മമ്മൂക്കയെ സമീപിച്ചപ്പോൾ ഒരു മടിയും കൂടാതെ,വളരെ സന്തോഷത്തോടെ അത് ചെയ്‌ത്‌ തന്ന ഒരു സംഭവം പ്രേക്ഷകരുമായി ഗണപതി പങ്കുവെക്കുകയും ചെയ്‌തു.

Actor Ganapathy about Mammootty

Abhishek G S :