ഒരാൾ നന്നാവുന്നത്‌ കാണുമ്പോഴുള്ള അസൂയകൊണ്ട്‌ വളരെ പ്ലാൻഡായി എന്നെ ആക്രമിക്കുകയാണ്-ശ്രീകുമാർ മേനോൻ

ഒരാൾ നന്നാവുന്നത്‌ കാണുമ്പോഴുള്ള അസൂയകൊണ്ട്‌ വളരെ പ്ലാൻഡായി എന്നെ ആക്രമിക്കുകയാണ്-ശ്രീകുമാർ മേനോൻ

മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മോഹൻലാലിന്റെ പ്രതീക്ഷ നിറഞ്ഞ ചിത്രം ഒടിയൻ തീയറ്ററുകളിൽ എത്തി. ചിത്രത്തിന് വ്യത്യസ്തമായ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ഉണ്ടായിരിക്കുന്നത്‌. ശ്രീകുമാറിനു നേരെ ഉണ്ടാകുന്ന സൈബർ ആക്രമങ്ങൾക്ക് അദ്ദേഹത്തിന് തന്നെ വ്യക്തമായ മറുപടി ഉണ്ട്.

തീയറ്ററുകളില്‍ ആദ്യദിനം തന്നെ ജനസാഗരം തീര്‍ത്ത സിനിമയായിരുന്നു ഒടിയൻ . സിനിമ കണ്ടിറങ്ങിയ ജനങ്ങൾ നെഗറ്റീവ് കമന്റ്സും ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ ഉയർത്തി. ഏറെയും ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാര്‍ മേനോനെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. അതില്‍ പിന്നീട് ശ്രീകുമാര്‍ മേനോന്‍ തനിക്കെതിരെയുണ്ടായ ആരോപണങ്ങളെ മറുപടികളുമായി രംഗത്തുവന്നു.

താന്‍ അനാവശ്യ ഹൈപ്പുകള്‍ നല്‍കി എന്ന് തനിക്കു തോന്നുന്നില്ലായെന്നും മാത്രമല്ല അങ്ങനെ നല്‍കിയിട്ടുണ്ടെങ്കില്‍ അത് സിനിമയ്ക്കു പ്രേഷകരോടുള്ള ആശയവിനിമയത്തിന്റെ ഭാഗമാണെന്ന് ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ കമന്റ്സ് ഇടുന്ന ഒാരോരുത്തര്‍ക്കും അങ്ങനെ ചെയ്യാന്‍ അവകാശമുണ്ടെന്നും അവരെ കുറ്റം പറയുവാന്‍ സാധിക്കയില്ല എന്നും കൂട്ടിച്ചേര്‍ത്തു. ഓടിയനൊരു മാസ്സ് ആക്ഷൻ ചിത്രമല്ലെന്നും ശ്രീകുമാർ മേനോൻ ഇന്നലെ പറഞ്ഞിരുന്നു.

ഇതിന്റെപേരില്‍ താന്‍ ക്രൂശിക്കപ്പെടുമെന്ന് തനിക്ക് നേരത്തേ അറിയാമായിരുന്നെന്നും പക്ഷേ, സംവിധായകന്‍ എന്ന നിലയില്‍ അതിനെ താന്‍ നേരിടും എന്നും അദ്ദേഹം വ്യക്തമാക്കി. മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാവും ഒടിയന്‍ എന്നു താന്‍ റിലീസിനു മുന്നേ പറഞ്ഞത് ഹൈപ്പിനേക്കാളുപരിയായി പ്രേഷകര്‍ക്ക് സിനിമയുടെ ഒരു വ്യതിരിക്തമായ കഥാശൈലിയെ അറിയിക്കുവാന്‍ വേണ്ടിയാണെന്നും ശ്രീകുമാര്‍. സിനിമ കാണാന്‍ പോയ ചില പ്രേക്ഷകര്‍ക്ക് നിരാശ ഉണ്ടായതിന്റെ കാരണം അവര്‍ പ്രതീക്ഷിച്ച അത്രയും സിനിമയില്‍ എത്തിയിട്ടില്ല എന്നതുതന്നെയാണ് എന്നതില്‍ തനിക്ക് പൂര്‍ണ്ണമായ കുറ്റാരോപണം ആരും നടത്തേണ്ടതില്ലായെന്ന് ശ്രീകുമാര്‍ പറഞ്ഞു.പക്ഷേ,സംവിധായകന്‍ എന്ന നിലയില്‍ ആര്‍ക്കു വേണമെങ്കിലും വിശദീകരണം നല്‍കേണ്ടത് തന്റെ കടമയാണെന്നും ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി. ഹൈപ്പുകള്‍ നല്‍കിയത് താന്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയും ഹൈപ്പുകളുടെ പേരില്‍ നിറഞ്ഞാടുന്നത് എല്ലാരും കണ്ടതാണല്ലോ എന്നും പറഞ്ഞു.

എന്നാല്‍ ഈ സിനിമയിലെ അഭിനേതാക്കള്‍ക്ക് സിനിമ ക്രൂശിക്കപ്പെടുകയാണെങ്കില്‍ അവരെ അതിലേക്ക് കൂട്ടിച്ചേര്‍ക്കരുത് എന്ന് ശ്രീകുമാര്‍ മേനോന്‍ പ്രേഷകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. ഒരു സിനിമ നല്‍കുന്ന പ്രേഷകനു നല്‍കുന്ന അനുഭവം പലതരത്തിലാകും. അത് സിനിമയോട് അവര്‍ക്കുള്ള സമീപനം പോലെയിരിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ ശക്തമായി തുറന്നടിക്കുന്നു.ഇതിന്റെ പേരിൽ സിനിമാ നിർത്തി വീട്ടിൽ ഇരിക്കില്ലെന്നും അടുത്ത ദിവസങ്ങളിൽ പരസ്യ ചിത്രങ്ങളിലേക്ക്‌ കടക്കുകയാണ് രണ്ടാമൂഴത്തിന്റെ വർക്കുകളിലേക്കും കടക്കുകയാണെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു വയ്ക്കുന്നു.

sreekumar talk about cyber attack

HariPriya PB :