മോഹൻലാലിനെ തല്ലിയതോടെ തന്റെ ശുക്രൻ ഉദിച്ചെന്നു താരം ,… താരം പറയുന്നത് അടുത്തത് സംവിധാനം 

മോഹൻലാലിനെ തല്ലിയതോടെ തന്റെ ശുക്രൻ ഉദിച്ചെന്നു താരം ,… താരം പറയുന്നത് അടുത്തത് സംവിധാനം

കൊച്ചിന്‍ കലാഭവനിലൂടെ മിമിക്രി കലാകാരനായ ഷാജോൺ 1999 ൽ ആണ് സിനിമയിലേക്ക് എത്തുന്നത്. മൈ ഡിയർ കരടി എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ ഡ്യൂപ് ആയിട്ടാണ് അഭിനയിച്ചത്. പിന്നെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. കോമഡി താരമായി തുടങ്ങി വലുതും ചെറുതുമായ നിരവധി ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്തു. ഇപ്പോഴിതാ സംവിധാനത്തിലേക്കും കടക്കുകയാണ് ഷാജോൺ. പൃഥ്വിരാജ് നായകൻ ആകുന്ന ഈ ചിത്രത്തിനു ബ്രദേഴ്‌സ് ഡേ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും ഷാജോൺ തന്നെയാണ്.

ദൃശ്യം എന്ന ചിത്രത്തിലെ പോലീസ് വില്ലൻ ഷാജോണിന്റെ സിനിമാ ജീവിതത്തിലെ മാറ്റത്തിന്റെ തുടക്കം ആയിരുന്നു. സിനിമ ജീവിതത്തിൽ ഒരു മികച്ച സ്ഥാനം നേടിക്കൊടുത്ത ചിത്രമാണ് ദൃശ്യം. മോഹന്‍ലാലിനെ തല്ലി കരിയറില്‍ ഉയർന്ന സ്ഥാനത്തെത്തിയ പ്രത്യേകതയാണ് ഷാജോണിനെ വ്യത്യസ്തനാക്കുന്നു മറ്റൊന്ന്. പ്രിയദർശൻ ചിത്രമായ ഒപ്പത്തിലും പോലീസ് വേഷത്തിൽ ഷാജോൺ മോഹൻലാലിനെ തല്ലുന്നുണ്ട്.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചു. ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌, മികച്ച വില്ലനുള്ള വനിത ഫിലിം അവാര്‍ഡ്, നെഗറ്റീവ് റോളിന് സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് എന്നിവ ഷാജോണിന് ലഭിച്ചിട്ടുണ്ട്.

 

രജനീകാന്ത് നായകനായി അഭിനയിച്ച തെന്നിന്ത്യയിൽ നിര്‍മ്മിച്ച ഏറ്റവും വലിയ ചിത്രമാണ് 2.0. ഈ ചിത്രത്തിൽ ബോളിവുഡ് നടൻ അക്ഷയ് കുമാറിനോടൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവൻ ഷാജോൺ ആയിരുന്നു. ഈ ചിത്രത്തിൽ ഷാജോണിനെ തിരഞ്ഞെടുത്തത് ദൃശ്യത്തിലെ പ്രകടനം കണ്ടിട്ടായിരുന്നു. ഈ ചിത്രത്തിലും ഷാജോൺ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

shajon decided to direct a filim

HariPriya PB :