പുരസ്‌കാര നിറവിൽ മറ്റൊരു സന്തോഷവാർത്ത പങ്കു വച്ച് സൗബിൻ ഷാഹിറിന്റെ ലിപ് ലോക്ക് !

സംസ്ഥാന പുരസ്‌കാര നിറവിലാണ് സൗബിൻ ഷാഹിർ . മികച്ച നടനുള്ള പുരസ്കാരമാണ് സൗബിൻ സ്വന്തമാക്കിയത്. ഒട്ടേറെ സൗഭാഗ്യങ്ങളാണ് സൗബിൻ തേടി എത്തിയിരിക്കുന്നത്. പുരസ്‌കാരത്തിന് പുറമെ പുതിയ വീട്ടിലേക്കും മാറിയിരിക്കുകയാണ് സൗബിൻ .

സോഷ്യല്‍ മീഡിയയില്‍ മിക്കപ്പോഴും ഇവര്‍ കുസൃതി ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. മിക്കപ്പോഴും സൗബിന്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ ഏറെ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ഇവര്‍ വീണ്ടും ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ്.

സൗബിനൊപ്പം ഭാര്യ ജാമിയയുമുണ്ട്. ജാമിയയ്ക്ക് ഒരു സ്‌നേഹ ചുംബനം കൈമാറുകയാണ് സൗബിന്‍. ജീവിതത്തിലുള്ള ഏത് പുതിയ തുടക്കത്തിലും ഞങ്ങള്‍ ഒരുമിച്ചാണ്. ഇത് അതില്‍ വളരെയേറെ പ്രത്യേകതയുള്ള ഒന്നാണ്. എന്നുപറഞ്ഞാണ് ഇവര്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. ന്യൂ ഹോം എന്ന ഹാഷ് ടാഗും ഒപ്പം ചേര്‍ത്തിട്ടുമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഇത് പോസ്റ്റ് ചെയ്ത് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായി തീര്‍ന്നിരിക്കുകയാണ്.

soubin shahir’s instagram post

Sruthi S :