ഇത്തവണ ഓസ്കാർ പട്ടിക പ്രഖ്യാപിക്കുമ്പോൾ മോഹൻലാലിൻറെ പേര് ആ കൂട്ടത്തിലുണ്ടാകുമെന്നു പ്രമുഖ ബോളിവുഡ് സംവിധായകന്റെ ഉറപ്പ് !

മലയാളത്തിന്റെ നടന വിസ്മയമാണ് മോഹൻലാൽ . ഇന്ത്യൻ സിനിമക്ക് തന്നെ ഒരു മുതൽക്കൂട്ടാണ് ഇദ്ദേഹം . മോഹൻലാലിൻറെ ഓരോ സിനിമയും ആരാധകരിൽ ഉണ്ടാക്കുന്ന ആവേശം ചെറുതല്ല.

ഒടിയനിലൂടെ മോഹൻ ലാൽ ഓസ്കാർ നേടുമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു. ഇപ്പോൾ പ്രമുഖ ബോളിവുഡ് സംവിധായകനും
ഏരീസ് ഗ്രൂപ്പ് മേധാവിയുമായ സോഹന്‍ റോയും പറയുന്നു.

ഇക്കുറി ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ മലയാളത്തിന്റെ അഭിമാനമായി മോഹന്‍ലാലിന്റെ പേര് അക്കൂട്ടത്തിലുണ്ടാകുമെന്ന് അദ്ദേഹം പറയുന്നു . ഓസ്‌കാര്‍ നോമിനേഷനുള്ള ചുരുക്കപ്പട്ടികയില്‍ കായംകുളം കൊച്ചുണ്ണി ഇടം നേടിയത് ഏവരുടെയും പ്രതീക്ഷയേറ്റുന്നതായും സോഹന്‍ റോയ് വ്യക്തമാക്കി. കായംകുളം കൊച്ചുണ്ണിയില്‍ ഗസ്റ്റ് റോളിലെത്തിയ മോഹന്‍ലാലിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്തായാലും ജനുവരി 22 നു ഓസ്കാർ പട്ടിക പ്രഖ്യാപിക്കും.

sohan roy about mohanlal

Sruthi S :