ചരിത്രത്തിൽ ആദ്യമായി ഒരു മലയാള ചിത്രം ലോകവ്യാപക റിലീസിനൊരുങ്ങുന്നു

ലോകത്തിലെ ആദ്യ സിങ്ക് സറൗണ്ട് സൗണ്ട് ടെക്‌നോളജി ഉപയോഗപ്പെടുത്തി നിർമ്മിച്ച ചിത്രം പ്രാണ ഇപ്പോൾ മറ്റൊരു അഭിമാന നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. ചൈനയിലും യുറോപ്പിലും റിലീസിന് ഒരുങ്ങുകയാണ് പ്രാണ. ഇതോടെ ലോക വ്യാപകമായി റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന ബഹുമതിയും സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.

വി കെ പ്രകാശ് സംവിധാനം നിർവഹിച്ച് നിത്യ മേനോൻ പ്രധാന വേഷത്തിൽ എത്തിയ പ്രാണ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയേറ്റിയറുകളിൽ എത്തിയത്.

പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായൊരു അനുഭവമാണ് പ്രാണ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഒരേയൊരു ആക്ടറിനെ വച്ച് സിനിമ ചെയ്യുമ്പോൾ ഒരുപാട് വെല്ലിവിളികൾ ഉണ്ടായേക്കാം. തമാശയോ പ്രണയമോ ഒന്നുമില്ലാതെ ചിത്രം എങ്ങനെ ആളുകളുടെ മനസ്സിൽ കയറും എന്ന് ചിന്തിച്ചേക്കാം എന്നാൽ ഓരോ ഫ്രയിമുകളും ഷോട്ടുകളും ചിത്രത്തിൽ വിഷ്വലി സമ്മാനിക്കുന്നത് സൗന്ദര്യമാണ്. ചിത്രത്തിന്റെ ഏറ്റവും പ്രധാനം ഘടകവും അതിലെ സൗണ്ടും വിഷ്വലി ലഭിക്കുന്ന കാഴ്ചകളുമാണ്.

മരണത്തിലും ജീവിതത്തിനുമിടയിൽ ഒരു എഴുത്തുകാരി നടത്തുന്ന സ്വാതന്ത്ര്യത്തിന്റെ ആത്മപ്രകാശനമാണ് ചിത്രം. ഒരു തീമിനെ അടിസ്ഥാനമാക്കി ഹൊറർ ബാക്ക്ഗ്രൗണ്ടിൽ കഥ പൂർത്തിയാക്കിയിരുന്നു. മികച്ച ഒരു സന്ദേശവും ചിത്രം നൽകുന്നുണ്ട്. ഒരേയൊരു കഥാപാത്രത്തെ വച്ച് ഇത്ര വ്യത്യസ്തമായി പല ഘടകങ്ങളെ ആശ്രയിച്ചുകൊണ്ട് ത്രില്ലിംഗ് ആയി വിചാരിച്ച തീം ഒരു സന്ദേശത്തോടെ പൂർത്തിയാക്കുമ്പോൾ പ്രാണ എന്ന പരീക്ഷണ ചിത്രം വിജയകരമാണ് എന്നതിൽ സംശയമില്ല എന്ന് തന്നെ കരുതേണ്ടി വരും.

ചിത്രത്തിന്റെ ശബ്ദാലങ്കാരം നിർവ്വഹിച്ചിരിക്കുന്നത് ഓസ്കർ ജേതാവ് കൂടിയായ റസൂൽ പൂക്കുട്ടിയാണ്. പി. സി. ശ്രീരാം ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

international release of the movie praana

HariPriya PB :