തനിക്കൊരു വിഗ്ഗ് വെച്ചുകൂടെ എന്ന് മമ്മൂട്ടി സിദ്ദിഖിനോട് ചോദിച്ചിട്ടുണ്ട്; മുടി ഇല്ലാത്തത് ഒരു കുറവായി നടന്‍ കാണുന്നു എന്ന് സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസം 2018 എന്ന സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനെക്കുറിച്ച് മമ്മൂട്ടി നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട്’ എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഇതിന് പിന്നാലെ മമ്മൂട്ടിയെ വിമര്‍ശിച്ചും അനുകൂലിച്ചും സിനിമ ഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ ജൂഡ് തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ജൂഡിന്റെ പ്രതികരണം.

‘മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്, എനിക്ക് മുടി ഇല്ലാത്തതില്‍ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല. ഇനി അത്രേം ആശങ്ക ഉള്ളവര്‍ മമ്മൂക്കയെ ചൊറിയാന്‍ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂര്‍ കോര്‍പ്പറേഷന്‍ വാട്ടര്‍, വിവിധ ഷാംപൂ കമ്പനികള്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവിന്‍.

ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന്‍ ഏറ്റവും സ്‌നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത് എന്ന് മുടിയില്ലാത്തതില്‍ അഹങ്കരിക്കുന്ന ഒരുവന്‍’,എന്നും ജൂഡ് ആന്റണി ജോസഫ്

മമ്മൂട്ടി പറഞ്ഞതില്‍ ബോഡി ഷെയ്മിങ് ഇല്ലെന്നും വെറും തമാശ മാത്രമാണ് എന്നും അനുകൂലിക്കുന്നവര്‍ കുറിക്കുമ്പോള്‍ എല്ലാ തമാശകളും തമാശകള്‍ അല്ലെന്നാണ് മറുഭാഗം പറയുന്നത്. മുന്‍പ് നടന്‍ സിദ്ദിഖ് ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളും ചിലര്‍ പങ്കുവെക്കുന്നുണ്ട്.

തനിക്കൊരു വിഗ്ഗ് വെച്ചുകൂടെ എന്ന് മമ്മൂട്ടി തന്നോട് ചോദിച്ചിട്ടുണ്ട് എന്നാണ് സിദ്ദിഖ് പറയുന്നത്. മുടി ഇല്ലാത്തവരോടുള്ള നടന്റെ മനോഭാവം ഇത്തരത്തിലാണ് എന്നും മുടി ഇല്ലാത്തത് ഒരു കുറവായി നടന്‍ കാണുന്നു എന്നുമാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്.

Vijayasree Vijayasree :