‘ബോളിവുഡിന്റെ മോശം സമയം ‘പത്താന്‍’ വരുന്നതോടെ മാറും, ഇനി ഒരു വലിയ സിനിമകള്‍ വരും’; പത്താനില്‍ പ്രതീക്ഷയര്‍പ്പിച്ച് പൃഥ്വിരാജ്

ബോളിവുഡിന് ഏറെ തകര്‍ച്ച സംഭവിച്ച വര്‍ഷമാണ് 2022. പറയാവുന്ന വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് സൂപ്പര്‍ഹിറ്റ് ലിസ്റ്റിലുള്ളത്. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും ബോക്‌സോഫീസില്‍ പിടിച്ച് നില്‍ക്കാനായില്ല. എന്നാല്‍ ഷാരൂഖ് ഖാന്റേതായി 2023 ല്‍ പുറത്തെത്തുന്ന പത്താന്‍ എന്ന ചിത്രത്തെ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടും പ്രതീക്ഷയോടും കൂടിയാണ് കാത്തിരിക്കുന്നത്.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്നതാണ് പത്താനെ ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷകളിലേയ്ക്ക് നീക്കിനിര്‍ത്തുന്നത്. മാത്രമല്ല, ഇതിനോടകം തന്നെ പുറത്ത് വന്ന ഷാരൂഖ് ഖാന്റെ മാസ് ലുക്കും ആരാധകരില്‍ പ്രതീക്ഷ ഉണര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇപ്പോഴിതാ പത്താനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. ബോളിവുഡ് ചിത്രങ്ങളുടെ പരാജയത്തിന് കാരണം ബോളിവുഡിന് മോശം സമയം ആണെന്നതു കൊണ്ട് മാത്രമാണ്. മറ്റൊന്നുമല്ല. ബോളിവുഡ് വീണ്ടും ഉണരാന്‍ ഒരു വലിയ സിനിമ മതി. അത് ഷാരൂഖ് ഖാന്റെ പത്താന്‍ ആയിരിക്കും എന്നാണ് പൃഥ്വിരാജ് പറയുന്നത്.

‘ബോളിവുഡ് ഇപ്പോള്‍ എങ്ങനെയാണ് പോകുന്നത്? അവര്‍ക്ക് എങ്ങനെയാണ് ഇത്രയും വലിയ വിദേശ വിപണികള്‍ തുറക്കാന്‍ കഴിയുന്നത്. മധ്യകാലഘട്ടത്തെ കുറിച്ചല്ല ഞാന്‍ പറയുന്നത്. ഈ ഒരു കാലഘട്ടത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ബോളിവുഡില്‍ ഇനി ഒരു ഹിറ്റ് ഉണ്ടാകും. അത് പത്താന്‍ ആയിരിക്കും.’

‘ഈ വലിയൊരു സിനിമയ്ക്ക് ശേഷം വീണ്ടും മറ്റ് വലിയ സിനിമകള്‍ വരും’ എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഫിലിം കമ്പാനിയന്റെ റൗണ്ട് ടേബിള്‍ ചര്‍ച്ചയ്ക്കിടെയാണ് പൃഥ്വിരാജ് സംസാരിച്ചത്. ജനുവരി 22ന് ആണ് പത്താന്‍ റിലീസിന് ഒരുങ്ങുന്നത്. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നീ താരങ്ങളും സിനിമയില്‍ വേഷമിടുന്നുണ്ട്.

Vijayasree Vijayasree :