നാണമില്ലേ മാധുരീ , അമ്മയും മകനും പോലെയുണ്ട് – മാധുരി ദീക്ഷിതിനെതിരെ കനത്ത വിമർശനവുമായി സോഷ്യൽ മീഡിയ

നാണമില്ലേ മാധുരീ , അമ്മയും മകനും പോലെയുണ്ട് – മാധുരി ദീക്ഷിതിനെതിരെ കനത്ത വിമർശനവുമായി സോഷ്യൽ മീഡിയ

ഇന്നും മാധുരി ദീക്ഷിതിന് വൻ ആരാധക വൃന്ദമാണുള്ളത് . തകർപ്പൻ നൃത്ത രംഗങ്ങളിലൂടെ തൊണ്ണൂറുകളിൽ നിറഞ്ഞു നിന്ന മാധുരി ഇപ്പോളും ചെറുപ്പമാണ്. നൃത്ത വേദികളിലൂടെ ഇപ്പോളും തന്റെ ചുറുചുറുക്ക് പ്രകടമാക്കുന്ന മാധുരി പക്ഷെ ഇന്നുവരെ കേൾക്കാത്ത തരത്തിൽ വിമര്ശിക്കപ്പെട്ടിരിക്കുകയാണ്.

ബോളിവുഡിന്റെ യുവനടന്‍ വരുണ്‍ ധവാന്റെ കൂടെ അവാര്‍ഡ് വേദിയില്‍ ന്യത്തം ചെയ്തതിന് വന്‍ അധിക്ഷേപമാണ് മാധുരി ഇപ്പോള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.ടമ്മ ടമ്മ എന്ന ഗാനത്തിനാണ് ഇവർ ചടുലമായി ചുവടുവച്ചത്. മാധുരി തന്നെ അഭിനയിച്ച പഴയകാല സിനിമയിലെ ഹിറ്റ് നമ്പറാണ് ഈ പാട്ട്. പിന്നീട് വരുണിന്റെ ബദരിനാഥ് കി ദുല്‍ഹനിയ എന്ന എന്ന ചിത്രത്തില്‍ ഇതേ പാട്ടിന്റെ റീമിക്‌സ് ചെയ്തിരുന്നു.

തു ബേബി എന്ന ഗാനവുമായി വേദിയിലെത്തിയ മാധുരി തനിക്കൊപ്പം ഡാന്‍സ് ചെയ്യാന്‍ മാധുരിയെ ക്ഷണിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ഡാന്‍സ് കാണികള്‍ ഹര്‍ഷാരവത്തോടുകൂടിയാണ് ഏറ്റെടുത്തത്. സോഷ്യല്‍ മീഡിയയിലും ഈ ഗാനരംഗം ഹിറ്റായിരുന്നു. എന്നാല്‍ ഇതിന് ചിലര്‍ വളരെ മോശമായ കമന്റുകളാണ് ഇട്ടത്.അമ്മയും മകനും പോലുണ്ട്, നാണമില്ലേ മാധുരീ വരുണിനൊപ്പം ഇങ്ങനെ ഡാന്‍സ് ചെയ്യാന്‍ എന്ന തരത്തിലുള്ളവയായിരുന്നു കമന്റുകള്‍. .

social media against madhuri dixits dance with varun dhawan

Sruthi S :