‘ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്’ അശ്വതിയെ അസഭ്യം പറഞ്ഞ വ്യക്തി ഒടുവിൽ മുട്ട് മടക്കി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായും റേഡിയോ ജോക്കിയായും അശ്വതി കൈയ്യടി നേടിയിട്ടുണ്ട്. പിന്നാലെ ചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്കും എത്തുകയായിരുന്നു. പരമ്പരയില്‍ ആശയായി മിന്നും പ്രകടനമാണ് അശ്വതി കാഴ്ചവെക്കുന്നത്.

സ്‌ക്രീനിലെന്നത് പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. പല വിഷയങ്ങളിലുമുള്ള തന്റെ നിലപാട് അശ്വതി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയൊരാള്‍ക്ക് അശ്വതി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു . ഇപ്പോൾ ഇതാ അശ്ലീല ചുവയോടെ കമന്റ് ചെയ്ത യുവാവ് നടിയോട് മാപ്പ് ചോദിച്ചുകൊണ്ട് രംഗത്ത്. ഇയാൾക്ക് എതിരെ സോഷ്യൽമീഡിയ ഒന്നടങ്കം തിരിഞ്ഞതോടെയാണ് ഇപ്പോൾ മാപ്പുമായി രംഗത്ത് വന്നത്.

‘ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്’ എന്നാണ് മാപ്പപേക്ഷിച്ചു കൊണ്ട് യുവാവ് പോസ്റ്റ് ചെയ്തത്. എന്നാൽ ഇയാളുടെ പോസ്റ്റിനു നേരെ വീണ്ടും പ്രതിഷേധം ഉയർന്നതോടെ അയാൾ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യുകയും ചെയ്തു.

അശ്വതി പങ്കിട്ട ചിത്രത്തിന് എതിരെ ആയിരുന്നു കഴിഞ്ഞദിവസം യുവാവ് മോശം കമന്റ് പങ്കിട്ടത്. എന്നാൽ ഇയാൾക്ക് അതിമനോഹരമായ മറുപടി നൽകിയാണ് സോഷ്യൽ മീഡിയയുടെ കൈയ്യടി അശ്വതി വാങ്ങിയെടുത്തത്. ഏറ്റവും മികച്ച മറുപടി തന്നെ ആണ് അശ്വതി നൽകിയത്, ഇതാകണം പെണ്ണ് എന്ന് പറഞ്ഞുകൊണ്ടാണ് സോഷ്യൽ മീഡിയ ഒന്നടങ്കം അശ്വതിയെ പ്രശംസിച്ചത്.

“സൂപ്പർ ആവണമല്ലോ… ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാനുള്ളതാണ്! ജീവനൂറ്റി കൊടുക്കുന്നതു കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേതുൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്”, എന്നായിരുന്നു അശ്വതി അശ്‌ളീല കമന്റിന് അശ്വതി നൽകിയ മറുപടി. താരങ്ങളടക്കം നിരവധി പേരാണ് അശ്വതിയ്ക്ക് കൈയ്യടിയുമായി രംഗത്ത് വന്നത്.

Noora T Noora T :