മാധ്യമങ്ങള്‍ മലയാള സിനിമ മേഖലയിലുള്ളവരെ മാത്രം തിരഞ്ഞു പിടിച്ചു ക്രൂശിക്കാന്‍ കാരണം? സിദ്ധിഖ് ചോദിക്കുന്നു…

മാധ്യമങ്ങള്‍ മലയാള സിനിമ മേഖലയിലുള്ളവരെ മാത്രം തിരഞ്ഞു പിടിച്ചു ക്രൂശിക്കാന്‍ കാരണം? സിദ്ധിഖ് ചോദിക്കുന്നു…

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മലയാള സിനിമാ മേഖലയിലുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് സിദ്ദീഖ്. മാധ്യമങ്ങള്‍ മലയാള സിനിമാ മേഖലയിലുള്ളവരെ മാത്രം തിരഞ്ഞു പിടിച്ചു ക്രൂശിക്കാന്‍ കാരണം സിദ്ദീഖ് വ്യക്തമാക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്തിമ തീരുമനം എടുക്കേണ്ടത് കോടതിയാണെന്നും അതിനു മുമ്പ് നടക്കുന്ന വിചാരണകള്‍ ഒഴിവാക്കണമെന്നും നിലവില്‍ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും സിദ്ദീഖ് പറയുന്നു.

ദിലീപിനെ ക്രൂശിക്കാമെങ്കില്‍ എന്തുകൊണ്ട് ശശി തരൂര്‍ എംപിയെയും ക്രൂശിക്കുന്നില്ലയെന്നും സിദ്ദീഖ് ചോദിക്കുന്നുണ്ട്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് വലിയ വാര്‍ത്തകളായി മാറുന്നത്. സിനിമ മേഖലയില്‍ മാത്രമല്ല മറ്റ് മേഖലയില്‍ ഉള്ളവരും നികുതി വെട്ടിപ്പുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ സിനിമയിലുളള പൊതു താല്‍പര്യം കൊണ്ടാകാം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ വലുതാക്കി കാണിക്കുന്നതെന്നും സിദ്ദിഖ് വ്യക്തമാക്കി.

അഞ്ഞൂറോളം അംഗങ്ങളാണ് സിനിമാ മേഖലയില്‍ ഉള്ളത്. എന്നാല്‍ അതില്‍ വെറും മൂന്ന് പേരെ മാത്രമാണ് നികുതി വെട്ടിപ്പ് നടത്തിയെന്ന് തെളിഞ്ഞിട്ടുള്ളത്. ദിലീപിനെ എഎംഎംഎയില്‍ നിന്ന് പുറത്താക്കിയത് അദ്ദേഹത്തിനോട് വിശദീകരണം ചോദിക്കാതെയായിരുന്നെന്നു. സംഘടനയിലെ നടപടിക്കെതിരെ ദിലീപിന് കോടതിയെ സമീപിക്കാമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യാതിരുന്നത് ആശ്വാസകരമായി. പുറത്താക്കലിനെതിരെ ദിലീപ് നിയപരമായി നീങ്ങിയിരുന്നെങ്കില്‍ കഥ മറ്റൊന്നായേനെയെന്നും സിദ്ധിഖ് വ്യക്തമാക്കി.

കൂടുതല്‍ വായിക്കുവാന്‍-

ആരെയും ബലാത്സംഗം ചെയ്തിട്ടില്ല ,അവരുടെ ഇഷ്ടത്തോടെയാണ് എല്ലാം സംഭവിച്ചത് – ഹോളിവുഡ് പിടിച്ചുലച്ച ലൈംഗീക പീഡന കേസിൽ ഹാർവി വെയ്ൻസ്റ്റൈന് ജാമ്യം !!!

Siddique about Dileep

Farsana Jaleel :