ഉര്‍വ്വശിയെ അറിയപ്പെട്ടിരുന്നത് ലേഡി ശങ്കരാടി എന്ന് ! ഈ പേര് ഉര്വശിക്കു കമല്‍ ഹാസന്‍ ഇടാൻ ഒരു കാരണമുണ്ട്

മലയാള സിനിമ എന്നും ഓര്‍മ്മിക്കുന്ന നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ അഭിനേത്രിയാണ് ഉര്‍വ്വശി . അഞ്ച് തവണ മികച്ച നായികയ്ക്കുള്ള സംസ്ഥാന പുരസ്ക്കാരം പിടിച്ചടക്കിയ ഒരേ ഒരു പ്രതിഭയും ഉര്‍വ്വശി തന്നെ .

മഴവില്‍ ക്കാവടി , വര്‍ത്തമാനകാലം എന്നീ ചിത്രങ്ങളിലെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിനായിരുന്നു മികച്ച നായികക്കുള്ള സംസ്ഥാന പുരസ്ക്കാരം ആദ്യമായി 1989ല്‍ ഉര്‍വ്വശിയെ തേടിയെത്തുന്നത് . വീട്ടിലേക്ക് വന്ന ഫോണ്‍ കാളിലൂടെ അവാര്‍ഡ് വിവരം ഉര്‍വ്വശി അറിയുമ്പോള്‍ ഉര്‍വ്വശിയുടെ മുന്നില്‍ ഇരിക്കുന്നത് സാക്ഷാല്‍ സകലകലാഭല്ലവന്‍ കമല്‍ഹാസനായിരുന്നു.

അടുത്തവര്‍ഷം ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്ന ‘ മൈക്കിള്‍ മദന്‍ കാമ രാജന്‍ ‘ എന്ന ചിത്രത്തിലേക്ക് ഉര്‍വശിയെ ബുക്ക് ചെയ്യാനായിരുന്നു കമല്‍ വന്നത് . വെപ്രാളത്തോടെയും നിറഞ്ഞുതുളുംബിയ സന്തോഷത്തിലുമായി വിവരം കമലിനെ അറിയിച്ചു . ‘ ഗോഡ്’ ഗ്രേറ്റ് എന്ന് വിളിച്ചു കൊണ്ട് ഉര്‍വ്വശിയുടെ കൈപിടിച്ചു കമല്‍ പറഞ്ഞു ” നിങ്ങള്‍ ശരിക്കും ലേഡി ശങ്കരാടിയാണ് ”. ഇത് കേട്ടതും അത്ര നേരം സന്തോഷത്താല്‍ പൂത്തിരി കത്തിയ ഉര്‍വ്വശിയുടെ മുഖം പെട്ടെന്ന് കരിവാളിച്ചു.

താന്‍ പറഞ്ഞതിന്‍റെ പൊരുള്‍ ഉര്‍വ്വശിക്ക് മനസ്സിലായില്ല എന്നറിഞ്ഞ കമല്‍ ചെറുമന്ദഹാസത്തോടെ പറഞ്ഞു ” ശങ്കരാടി എന്ന് പറഞ്ഞാല്‍ മലയാള സിനിമയുടെ ആദ്യത്തെ റിയലിസ്റ്റ് ആര്‍ട്ടിസ്റ്റ് ആണ് ”. നിരവധി സിനിമകളില്‍ ആ മഹാനടനൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട് . അദ്ദേഹത്തിന്‍റെ ഭാവഭൈവഭവം അസൂയയോടെ നോക്കി നിന്നിട്ടുണ്ട് . ഇനിയും അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിക്കണേ എന്നാണ് എന്‍റെ പ്രാര്‍ത്ഥന ”. കമലിന്‍റെ വിവരണം കഴിഞ്ഞതും ചമ്മിയ ചിരിയോടെ ഉര്‍വ്വശി കമലിനോട് പറഞ്ഞു ” എങ്കില്‍ ഇനി എന്നെ ലേഡി ശങ്കരാടി എന്ന് വിളിച്ചാമതി” AshiqRock

metromatinee Tweet Desk :