എന്ത് കൊണ്ടാണ് എല്ലാവരും പുരുഷന്റെ കാഴ്ചപ്പാടിലൂടെ സിനിമയുടെ കഥ പറയുന്നത്? ശ്യാം പുഷ്കരന്റെ മറുപടി ഇതാണ് !

മലയാള സിനിമയ്ക്ക് കുറെ നല്ല ഹിറ്റ് സിനിമകൾ സമ്മാനിച്ച തിരക്കഥാകൃത്താണ് ശ്യാം പുഷ്ക്കരൻ . എങ്ങനെ ഇത്തരം കിടിലൻ തിരക്കഥകൾ തുടർച്ചയായി സൃഷ്ടിക്കാൻ ഈ മനുഷ്യന് സാധിക്കുന്നത് എന്നുള്ളത് വലിയ ചോദ്യങ്ങളിൽ ഒന്നാണ് . കുമ്പളങ്ങി നൈറ്റ്സും ഒട്ടും വ്യതാസമല്ല . ബ്രഹ്മാണ്ഡമായ സ്റ്റോറി ലൈനോ കഥയിൽ മുഴുവൻ ചറ് പറ വാരി വിതറിയിരിക്കുന്ന കോമഡി എലെമെന്റ്സോ ഒന്നുമല്ല നല്ല സിനിമയെ സൃഷ്ടിക്കുന്നതെന്നും നല്ല നീരീക്ഷണവും പറയുന്ന കഥയിലേക്ക് ആളെ പറിച്ചു നടുന്ന മികവുമാണ് എന്ന് ശ്യാം പറയുന്നു .

മനോരമ സംഘടിപ്പിച്ച തിരക്കഥ സംബന്ധിച്ച ഒരു സംവാദത്തിൽ ശ്യാം അടുത്തിടെ പങ്കെടുത്തിരുന്നു ശ്യാം പുഷ്കരനോട് പരിപാടിക്കിടെ വന്നൊരു ചോദ്യമാണ് ” എന്ത് കൊണ്ടാണ് എല്ലാവരും പുരുഷന്റെ കാഴ്ചപ്പാടിലൂടെ ആണ് കഥ പറയുന്നത് . സ്ത്രീകളുടെ കാഴ്ചപ്പാടിലുടെ കഥ പറയാൻ ആരും ശ്രമിക്കാത്തത് എന്താണ് . ? ” ഇങ്ങനെ ആയിരുന്നു ചോദ്യം . ശ്യാം പുഷ്കരന്റെ മറുപടി ഇങ്ങനെ ” അത് ശരിയാണ് എല്ലാവരും അങ്ങനെ തന്നെയാണ് എഴുതുന്നത് . അതിനു കാരണം സിനിമ കാണാൻ തീയേറ്ററുകളിൽ എത്തുന്നത് 80 ശതമാനവും ആണുങ്ങൾ ആണ് , നമ്മുടെ ട്രൈലെർ യുട്യൂബിൽ ഇട്ടു അതിന്റെ സ്റ്റാറ്റസ് നോക്കിയപ്പോൾ 80 ശതമാനവും ആണുങ്ങൾ ആണ് കാണുന്നത് എന്ന് മനസിലായി . അതിന്റെ ഒരു കുഴപ്പം അപ്പോൾ എഴുത്തിലും കാണാം പല സിനിമകളിലും ഇങ്ങനെ നിലപാട് ഇല്ലാത്ത നായികമാരെ കാണാം .

ഉദാഹരണം പറയുകയെങ്കിൽ വിക്രമാദിത്യൻ എന്ന് സിനിമയിലെ നമിതയുടെ ക്യാരക്ടർ . ഏത് പയ്യൻ വിളിച്ചാലും അവരുടെ കൂടെ പോകുന്ന നായിക . ഇന്നത്തെ പെൺകുട്ടികൾ ഒന്നും അങ്ങനെ ഉള്ളവരല്ല . ഇങ്ങനെ സ്ത്രീകളെ മുഖവിലയ്ക്ക് എടുക്കാത്ത രീതിയിലെ എഴുത്തുകൾ ഒരു പ്രശ്നം തന്നെയാണ്.

shyam pushkaran talk about writing script in men angle in filim


HariPriya PB :