മലയാളത്തിന്റെ പരിധി വിട്ട് ബോളിവുഡിലേക്ക് വരൂ;കുമാർ സാഹ്നി തന്നെ ക്ഷണിച്ചുവെന്ന് കാന്തന്റെ സംവിധായകൻ !

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണത്തിൽ വിവാദങ്ങൾ ഉണ്ടായതിനെത്തുടർന്ന് വലിയ രീതിയിൽ ചർച്ചയായിരുന്നു. മികച്ച ചിത്രമായ ‘കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍’ നു തന്നെ മികച്ച സംവിധായകനുള്ള പുരസ്‌കാരവും നല്‍കണമെന്ന് ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നി ആവശ്യപ്പെട്ടതും മറ്റ് ജൂറിയംഗങ്ങളുടെ നിലപാടിയില്‍ വിയോജിപ്പ് വ്യക്തമാക്കി അദ്ദേഹം ഇറങ്ങിപോയതുമൊക്കെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ കാന്തന്റെ സംവിധായകന്‍ ഷെരീഫ് ഇസ അഭിനന്ദനമറിയിക്കാന്‍ കുമാര്‍ സാഹ്നി നേരിട്ട് വിളിച്ച അനുഭവം പങ്കുവെക്കുന്നു.കൗമുദിയുമായുള്ള അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

കണ്ണൂരില്‍ മറിച്ചൊരു പ്രചരണമാണ് ഉണ്ടായത്. എന്റെ ചിത്രത്തിന് അവാര്‍ഡ് നല്‍കുന്നതിനെ ചെയര്‍മാന്‍ ശക്തിയോടെ എതിര്‍ത്തുവെന്നും മറ്റ് അംഗങ്ങള്‍ നിര്‍ബന്ധിച്ചതുകൊണ്ടു മാത്രമാണ് കിട്ടിയതെന്നുമായിരുന്നു പ്രചാരണം.അടുത്ത ദിവസം തന്നെ എനിക്കൊരു ഫോണ്‍ കാള്‍ വന്നു. സാക്ഷാല്‍ കുമാര്‍ സാഹ്നിയായിരുന്നു അങ്ങേ തലയ്ക്കല്‍. എന്റെ ചിത്രം ഏറെ ഇഷ്ടപ്പെട്ടുവെന്നും നല്ല ഛായാഗ്രഹണമായിരുന്നു ചിത്രത്തിലേതെന്നും പറഞ്ഞ അദ്ദേഹം ‘കാന്തന്‍ ദി ലവര്‍ ഓഫ് കളറി’ന് അഞ്ച് അവാര്‍ഡ് കിട്ടാന്‍ അര്‍ഹതയുണ്ടായിരുന്നുവെന്നും പറഞ്ഞു.

ഷെഫീക്കില്‍ കാലത്തിന്റെ പള്‍സറിയുന്ന നല്ല ഡയറക്ടറെ ഞാന്‍ കാണുന്നു. നിങ്ങള്‍ക്ക് ബോളിവുഡില്‍ നന്നായി തിളങ്ങാന്‍ കഴിയും, മലയാളത്തിന്റെ പരിമിതി വിട്ട് വരൂ, ഞാന്‍ താങ്കളെ അവിടേക്ക് ക്ഷണിക്കുന്നു…”എന്നു പറഞ്ഞ അദ്ദേഹം ഇനി കേരളത്തില്‍ എത്തുമ്പോള്‍ അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും കാണണമെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ ഊര്‍ജ്ജമായിരുന്നു എനിക്ക്. ഷെരീഫ് പറഞ്ഞു.

ടാപ്പിംഗ് വഴി പൈസ സ്വരൂപിച്ചാണ് ഷെരീഫ് സിനിമ ചെയ്തത് അതും വാർത്തകളിൽ നിറഞ്ഞിരുന്നു.

kumar sahni calls shereef easa to bollywood

HariPriya PB :