ഏത് പയ്യൻ വിളിച്ചാലും അവരുടെ കൂടെ പോകുന്ന നായികയയാണ് വിക്രമാദിത്യനിലെ നമിത !

ആധുനിക മലയാള സിനിമയുടെ തിരക്കഥാകൃത്താണ് ശ്യാം പുഷ്ക്കരൻ. നല്ല കുറച്ച് ഹിറ്റുകൾ ശ്യാം പുഷ്ക്കരൻ സമ്മാനിച്ചിട്ടുണ്ട്. സോൾട്ട് ആൻഡ് പേപ്പർ. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയുമൊക്കെ അതിൽ ചിലതാണ്.

മനോരമ സംഘടിപ്പിച്ച തിരക്കഥ സംബന്ധിച്ച ഒരു സംവാദത്തിൽ ശ്യാം അടുത്തിടെ പങ്കെടുത്തിരുന്നു ശ്യാം പുഷ്കരനോട് പരിപാടിക്കിടെ വന്നൊരു ചോദ്യമാണ് ” എന്ത് കൊണ്ടാണ് എല്ലാവരും പുരുഷന്റെ കാഴ്ചപ്പാടിലൂടെ ആണ് കഥ പറയുന്നത് . സ്ത്രീകളുടെ കാഴ്ചപ്പാടിലുടെ കഥ പറയാൻ ആരും ശ്രമിക്കാത്തത് എന്താണ് . ? ” ഇങ്ങനെ ആയിരുന്നു ചോദ്യം .

ശ്യാം പുഷ്കരന്റെ മറുപടി ഇങ്ങനെ

” അത് ശരിയാണ് എല്ലാവരും അങ്ങനെ തന്നെയാണ് എഴുതുന്നത് . അതിനു കാരണം സിനിമ കാണാൻ തീയേറ്ററുകളിൽ എത്തുന്നത് 80 ശതമാനവും ആണുങ്ങൾ ആണ് , നമ്മുടെ ട്രൈലെർ യുട്യൂബിൽ ഇട്ടു അതിന്റെ സ്റ്റാറ്റസ് നോക്കിയപ്പോൾ 80 ശതമാനവും ആണുങ്ങൾ ആണ് കാണുന്നത് എന്ന് മനസിലായി . അതിന്റെ ഒരു കുഴപ്പം അപ്പോൾ എഴുത്തിലും കാണാംപല സിനിമകളിലും ഇങ്ങനെ നിലപാട് ഇല്ലാത്ത നായികമാരെ കാണാം . ഉദാഹരണം പറയുകയെങ്കിൽ വിക്രമാദിത്യൻ എന്ന് സിനിമയിലെ നമിതയുടെ ക്യാരക്ടർ . ഏത് പയ്യൻ വിളിച്ചാലും അവരുടെ കൂടെ പോകുന്ന നായിക . ഇന്നത്തെ പെൺകുട്ടികൾ ഒന്നും അങ്ങനെ ഉള്ളവരല്ല . ഇങ്ങനെ സ്ത്രീകളെ മുഖവിലയ്ക്ക് എടുക്കാത്ത രീതിയിലെ എഴുത്തുകൾ ഒരു പ്രശ്നം തന്നെയാണ്. ശ്യാം പുഷ്ക്കരൻ പറഞ്ഞു.

shyam pushkaran about script writing in men view

HariPriya PB :