കഞ്ഞി എടുക്കട്ടേ മാണിക്ക്യാ ?- ആയിക്കോട്ടെ കുറച്ചു ചമ്മന്തി കൂടെ എടുത്തോയെന്ന് മോഹൻലാലിൻറെ മാസ്സ് ഡയലോഗ്

അടുത്തിടെ നമ്മുടെ ലേഡീ സൂപ്പര്‍ താരം മഞ്ജു വാര്യര്‍ക്ക് ഒരു ഡയലോഗിന്റെ പേരില്‍ മാത്രം ഏറെ പരിഹാസം കേള്‍ക്കേണ്ടി വന്നു.സിനിമയും ഡയലോഗും ഏതാണെന്നു എടുത്തു പറയേണ്ടതില്ലലോ .
ഒടിയനിലെ ‘കഞ്ഞി എടുക്കട്ടെ മാണിക്യ’ എന്നതു തന്നെ കുപ്രസിദ്ധമായ ആ ഡയലോഗ്. ഇപ്പോഴിതാ വീണ്ടും ലാലിനോട് കഞ്ഞി എടുക്കട്ടെയെന്ന് ചോദിക്കുകയാണ് മഞ്ജു. കഴിഞ്ഞദിവസം ഹൈദരബാദിലെ ഫേസ്ബുക്ക് ഓഫീസില്‍ നടന്ന ഫേസ്ബുക്ക് ലൈവിനിടെയായിരുന്നു മഞ്ജുവിന്റെ വക ചിരിപൊട്ടിയത്. അവതാരകന്റെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു ചോദ്യം.

തന്നെ വഴക്കു പറയരുതേ ലാലേട്ടാ എന്ന മുന്‍കൂര്‍ ജാമ്യത്തോടെയാണ് മഞ്ജു ആരംഭിച്ചത്. തുടര്‍ന്ന് കഞ്ഞിയെടുക്കട്ടെ മാണിക്യാ… എന്ന ഡയലോഗിന് ചെറു പുഞ്ചിരിയോടെ ആയിക്കോട്ടെ, അല്‍പം ചമ്മന്തി കൂടി എടുത്തോളൂ എന്ന രസകരമായ മറുപടിയും ലാല്‍ നല്‍കുകയായിരുന്നു.ശേഷം റിലീസിനൊരുങ്ങുന്ന ലൂസിഫറിന്റെയും, ചിത്രീകരണം പുരോഗമിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിന്റെയും വിശേഷങ്ങള്‍ പങ്കുവച്ചാണ് ലൈവ് അവസാനിച്ചത് .

mohanlal facebook live

Abhishek G S :