റിയലിസ്റ്റിക് സിനിമകൾ തട്ടിപ്പാണെന്നു ലാൽ ജോസ് പറഞ്ഞത് ശരി തന്നെ എന്ന് ശ്യാം പുഷ്ക്കരൻ , മഹേഷിന്റെ പ്രതികാരം നോക്കൂ ..!

മലയാള സിനിമയിൽ ഇപ്പോൾ റിയലിസ്റ്റിക് സിനിമകളുടെ കുത്തൊഴുക്കാണ്. സ്വാഭാവിക അഭിനയവും ഇതിന്റെ ഭാഗമാണ്. യുവ താരങ്ങളിൽ സ്വാഭാവിക അഭിനയത്തിന്റെ പേരിൽ പ്രസിദ്ധനാണ് ഫഹദ് ഫാസിൽ. എന്നാൽ റിയലിസ്റ്റിക് സിനിമകൾ തട്ടിപ്പ് ആണെന്ന് സംവിധായകൻ ലാൽ ജോസ് പറഞ്ഞിരുന്നു.

മഹേഷിന്റെ പ്രതികാരമൊക്കെ ഭയങ്കര ഡ്രാമ ആണെന്ന് ആണ് ലാൽ ജോസ് പറഞ്ഞത്. അതിനെപ്പറ്റി പ്രതികരിക്കുകയാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരൻ. ‘റിയലിസ്റ്റിക് സിനിമകൾ തട്ടിപ്പാണെന്നു ലാൽ ജോസ് പറഞ്ഞത് വളരെ ശെരിയാണ്. മഹേഷിന്റെ പ്രതികാരം നോക്ക് , ..വളരെ ഡ്രാമയുള്ള കഥയാണ് അത് .

ഒരു ശപഥത്തിന്റെ കഥ . അതിലും വലിയ ഡ്രാമ ഉണ്ടോ ? ഞങ്ങളൊക്കെ എഴുതുന്നത് സിനിമ ഹിറ്റ് ആകാനാണ് . കാണുന്നവർ അതിനെ ന്യു ജെനറേഷൻ , റിയലിസ്റ്റിക് എന്നൊക്കെ വിളിക്കുന്നു . അത് ഞങ്ങളോട് അഭിപ്രായം ചോദിച്ചിട്ടില്ല . എന്തെങ്കിലും വിളിക്കട്ടെ.

shyam pushkaran about lal jose

Sruthi S :