ഞാൻ ആ വ്യക്തിയെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു…അതിനേക്കാളും വരില്ല മോനെ ഒരു നൂറു കോടി ക്ലബും…;മമ്മൂട്ടി ഹേറ്ററിന് കിടിലൻ മറുപടി കൊടുത്ത് ഷൈൻ ടോം ചാക്കോ !!!

മമ്മൂട്ടി ഫാൻസും മോഹൻലാൽ ഫാൻസും സോഷ്യൽ മീഡിയകളിലൂടെ ഇപ്പോഴും അടിയാണ്. മമ്മൂട്ടിക്കെതിരെ ഒരു മോഹൻലാൽ ഫാൻ ഷൈൻ ടോം ചാക്കോയ്ക്ക് അയച്ച മെസ്സേജിന് കിടയിലൻ മറുപടി നൽകിയിരിക്കുകയാണ് താരം. ഷൈനിന്റെ പ്രൊഫൈൽ ഫോട്ടോ മധുരരാജായുടെ പോസ്റ്റർ ആണ്. മമ്മൂട്ടിക്ക് കോടി പടങ്ങൾ ഇല്ലാ എന്ന പേരിൽ ഒരു മോഹൻലാൽ ആരാധകൻ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് അയച്ച സന്ദേശവും അതിന് താരം കൊടുത്ത മറുപടിയും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധിക്കപ്പെടുകയാണ്. ആ ആരാധകൻ വാക്കാൽ മമ്മൂട്ടിയെ പരിഹസിച്ചതിന് മറുപടിയായി താരം ആ ആരാധകന്റെ സ്ക്രീൻ ഷോട്ട് അടക്കം പ്രദർശിപ്പിച്ച് ഷൈൻ മറുപടി നൽകിയത് – ” മമ്മൂക്കയുടെ കൂടെ വർക്ക്‌ ചെയ്തിട്ടുള്ള ആരോട് ചോദിച്ചാലും പറയും ആ മനുഷ്യന്റെ മനസിനെയും സ്നേഹത്തെയും കുറിച്ച്, ഞാൻ ആ വ്യക്തിയെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു, അതിനേക്കാളും വരില്ല മോനെ ഒരു നൂറു കോടി ക്ലബും, എന്നാണ്.

ഷൈൻ ടോം ചാക്കോയുടെ മറുപടി

“പ്രിയപ്പെട്ട സുഹൃത്തേ , ആദ്യം തന്നെ ഞാൻ പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം… ഞാൻ ചെറുപ്പം മുതൽക്കേ തന്നെ ഒരു കടുത്ത ലാലേട്ടൻ ആരാധകൻ ആണ്…ഇതിപ്പോ എനിക്ക് തന്നെ ബോധിപ്പിക്കേണ്ട ഒരു ആവശ്യവും ഇല്ല…നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് തനിക് എന്തേലും നഷ്ടം വന്നിട്ടുണ്ടെങ്കിൽ അത് നീ ഒറ്റക് ഇരുന്നങ്ങോട്ടു സഹിച്ചോളൂ…നീ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്… ഞാൻ ലാലേട്ടനെ ആരാധിക്കാൻ തുടങ്ങിയതും ലാലേട്ടന്റെ സിനിമകളെ സ്നേഹിക്കുവാനും തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല…

ആ സ്നേഹത്തിനു നിന്നെക്കാൾ പഴക്കമുണ്ട്…അതുപോലെ തന്നെ എനിക്ക് മമ്മൂക്കയോട് ഉള്ള സ്നേഹം മമ്മൂക്ക എന്ന വ്യക്തിയോടും കൂടിയാണ്…ഞാൻ ഒന്നിൽ കൂടുതൽ സിനിമകൾ മമ്മൂക്കയുടെ കൂടെ ഒരുമിച്ച് വർക്ക്‌ ചെയ്തിട്ടുണ്ട്…അതുകൊണ്ട് തന്നെ പറയാം മമ്മൂക്കയുടെ കൂടെ വർക്ക്‌ ചെയ്തിട്ടുള്ള ആരോട് ചോദിച്ചാലും പറയും ആ മനുഷ്യന്റെ മനസിനെയും സ്നേഹത്തെയും കുറിച്ച്…ഞാൻ ആ വ്യക്തിയെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു…അതിനേക്കാളും വരില്ല മോനെ ഒരു നൂറു കോടി ക്ലബും…ആ സ്നേഹം ഒരു കോടി ക്ലബുമില്ലെങ്കിലും എന്നും അവിടെ അങ്ങനെ തന്നെ ഉണ്ടാവും…പിന്നെ എന്റെ സിനിമകൾ കാണുന്നതും കാണാത്തതും എല്ലാം നിന്റെ ഇഷ്ടം…അതിനെ നിനക്കു വിമർശിക്കാം എന്തു വേണോ ചെയ്യാം… അല്ലാണ്ട് നീ എനിക്ക് ഇട്ടു ഒണ്ടാക്കാൻ വരല്ലേ…”

shine tom chacko replay to mammootty hater

HariPriya PB :