ആരാധകരുടെ അഭ്യർത്ഥനയെത്തുടർന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ട് എടുത്ത് പ്രഭാസ്; റെക്കോർഡ് സൃഷ്ടിച്ച് നിമിഷങ്ങൾക്കകം 7 ലക്ഷം ഫോളോവേഴ്‌സ് !!!

രാജമൗലി സംവിധാനം നിർവഹിച്ച് പ്രഭാസ് പ്രധാന വേഷത്തിലെത്തിയ ബാഹുബലി ഇന്ത്യൻ ജനത ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു. അതിന് ശേഷം ഇന്ത്യ മുഴുവൻ പ്രഭാസിന് ആരാധകരുണ്ട്. ഇപ്പോഴിതാ ആരാധകരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ബാഹുബലി താരം പ്രഭാസും ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നു. അക്കൗണ്ട് തുറന്ന് നിമിഷങ്ങള്‍ക്കകം 7 ലക്ഷം ഫോളോവേഴ്‌സ് ആണ് പ്രഭാസിന് ലഭിച്ചത്.

ഒരു സിംഗിൾ ഫോട്ടോ പോലും അപ്‌ലോഡ് ചെയ്യാതെയാണ് ഇത്രയും ആരാധകരെ ലഭിച്ചത്. വേറെ ഒരു നടനും ഇത്ര കുറച്ച് സമയത്തിനുള്ളിൽ ഇത്രയും ആരാധകരെ ലഭിച്ചിട്ടില്ല. ഫേസ്ബുക്കിലും താരത്തിന് നിരവധി ആരാധകരുണ്ട്.
ഫെയ്‌സ് ബുക്കിലും ധാരാളം ഫോളോവേഴ്‌സുള്ള ഉള്ള താരമാണ് പ്രഭാസ്.

താരം നിലവില്‍ ബഹുഭാഷ ചിത്രം സഹോയുടെ ഷൂട്ടിങ് ലൊക്കേഷനിലാണുള്ളത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് റിലീസ് ചെയ്യുക.  ആഗസ്റ്റ് 15 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ ശ്രദ്ധ കപൂറാണ് നായിക. റണ്‍ രാജാ എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകന്‍ സൂജീത് ആണ് സഹോ സംവിധാനം ചെയ്യുന്നത്.

prabhas started new instagram acount

HariPriya PB :