ഇന്നും ആരും ചിന്തിച്ച് വെച്ചതിന്റെ അപ്പുറത്തേക്ക് നമ്മൾ ചിന്തിക്കില്ല; കിളി പോയ അവസ്ഥയിൽ ഇരിക്കുന്നവർക്കേ അങ്ങനെ ചിന്തിക്കാൻ പറ്റുള്ളൂ; ഷൈന്‍

സിനിമാലോകത്ത് സഹസംവിധായകനായെത്തി പിന്നീട് നടനായി മാറിയ താരമാണ് ഷൈന്‍ ടോം ചാക്കോ. 2011-ൽ ‘ഗദ്ദാമ’യിലൂടെയാണ് അദ്ദേഹം അഭിനയലോകത്ത് സജീവമായത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായ അദ്ദേഹം സഹനടനും വില്ലനും നായകനുമായി മാറിയ താരമാണ്. കുമാരി, വിചിത്രം, ഭീഷ്മപർവം തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണം ആണ്. നായകൻ, വില്ലൻ, സഹനടൻ തുടങ്ങി എല്ലാ വേഷങ്ങളും ഷൈൻ മടി കൂടാതെ ചെയ്യുന്നു. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് ഷൈൻ ഇപ്പോഴുള്ളതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

എന്നാൽ ഷൈൻ നാളുകളായി വിവാദങ്ങളുടെ നടുവിലാണ്. കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിന് ഷെെനിനെ വിമാനത്തിൽ നിന്നും പുറത്താക്കിയതാണ് ഷൈനിനെതിരെ ഒടുവിൽ പുറത്ത് വന്ന വാർത്ത. മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ഉൾപ്പെടെ ഷൈനിനെതിരെ പരസ്യമായി രം​ഗത്ത് വന്നു.

വിവാദങ്ങൾ തുടരുന്നതിനിടെ അടുത്തിടെ ഷൈൻ നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കിളി പോവുന്ന അവസ്ഥയെക്കുറിച്ചാണ് ഷൈൻ സംസാരിച്ചത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. മരണാനന്തരം എന്നാൽ ബോഡി വെച്ച് പോകാൻ പറ്റാത്ത സ്ഥലങ്ങൾ, ബോഡി ഉപേക്ഷിച്ച് വേണം പോവാൻ. ബോഡിയും കൊണ്ട് പോവാം എന്ന് വിചാരിച്ചാൽ നടക്കുമോ. ഇവിടെ നിന്നും നമ്മുടെ സഞ്ചാരങ്ങൾ ആ വഴി ഒക്കെയാണ് പോവേണ്ടത്. ബോഡി ഉപേക്ഷിച്ച് വേണം പോവാൻ, ആ രൂപത്തിലേക്കാവും നമ്മുടെ ജീവനും ജീവിതവും.

അവിടെ 24 മണിക്കൂറിന്റെ ലോക്ക് ഉണ്ടാവില്ല. 24 മണിക്കൂർ എന്ന ലോക്കിൽ നമ്മളിപ്പോഴും കുടുങ്ങിക്കിടക്കുന്നു. ഇതിൽ നിന്നും പുറത്ത് കടക്കണമെങ്കിൽ ശക്തമായി ചുറ്റി ചുറ്റി ബ്രേക്ക് ചെയ്യണം. ആ പൊട്ടിച്ച് കടക്കൽ ഭയങ്കര പാടാണ്.
ഇപ്പോൾ നമ്മൾ 24 മണിക്കൂർ സമയത്തിന്റെ കുരുക്കിലാണ് ജീവിക്കുന്നത്.

ഇന്നും ആരും ചിന്തിച്ച് വെച്ചതിന്റെ അപ്പുറത്തേക്ക് നമ്മൾ ചിന്തിക്കില്ല. ഭൂമി ഉരുണ്ടതാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. അതിനപ്പുറത്തേക്ക് ഒരു സെക്കന്റ് എങ്കിലും ചിന്തിച്ചിട്ടുണ്ടോ. എന്ത് കൊണ്ട്? ഷൈൻ ടോം ചാക്കോ ചോദിക്കുന്നു. ചേട്ടന് എങ്ങനെ ഇങ്ങനെ ചിന്തിക്കാൻ പറ്റുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് അതിന് തലയ്ക്ക് അടി കിട്ടണം എന്ന മറുപടി ആണ് ഷൈൻ നൽകിയത്.

‘അപ്പോൾ ഒരു സാധനം പറന്ന് പോവും. നിങ്ങൾ പറയാറില്ലേ കിളി പോയത് ആണെന്ന്. കിളി പോയ അവസ്ഥയിൽ ഇരിക്കുന്നവർക്കേ അങ്ങനെ ചിന്തിക്കാൻ പറ്റുള്ളൂ. കിളി പോവണമെങ്കിൽ പണി എടുത്ത് കിതയ്ക്കണം. വായിൽ പത വരും എന്ന് പറയും. അങ്ങനെ വരുമ്പോൾ വേണ്ടപ്പെട്ട എല്ലാ കിളികളും പോവും,’ ഷൈൻ പറഞ്ഞു. അഭിമുഖങ്ങളിൽ ഷൈൻ ടോം ചാക്കോയുടെ സംസാരവും പ്രവൃത്തിയും അതിര് കടക്കുന്നുണ്ടെന്നും അലോസരമാണെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്.

ഇതിനെക്കുറിച്ചും ഷൈൻ സംസാരിച്ചു. നാല് പേർ വന്നാൽ ഏറ്റവും അലമ്പായി ഫിറ്റായി ആളുകളെ അല്ലേ ശ്രദ്ധിക്കുള്ളൂ. മാന്യമായ നടക്കുന്ന ആരെയെങ്കിലും നോക്കുമോ.വളരെ അച്ചടക്കത്തോടെ ഉള്ള ഇന്റർവ്യൂ ഒന്നും കാണാൻ ആരും ഉണ്ടാവില്ല. ഒന്നുകിൽ കാണുന്നവർ‌ക്കോ അഭിമുഖത്തിന് വരുന്നവർക്കോ എന്തെങ്കിലും സന്തോഷം വേണ്ടെയെന്നും ഷൈൻ ടോം ചാക്കോ ചോദിച്ചു.

AJILI ANNAJOHN :