മി ടൂ വിവാദങ്ങൾക്ക് പിന്നിൽ ഭക്ഷണത്തിലെ ഹോർമോൺ – നടി ഷീല

സിനിമ ലോകത്ത് അടുത്തിടെ ഉയർന്നു കേട്ട ഒന്നാണ് മി ടൂ . സിനിമയിലെ പുരുഷന്മാരുടെ ലൈഗീക അതിക്രമങ്ങളെ കുറിച്ചാണ് മി ടൂ . എന്നാൽ ഇതിന്റെ കാരണം ഭക്ഷണത്തിലെ ഹോര്‍മോണുകളാണെന്ന് നടി ഷീല.

ഭക്ഷണത്തിലെ അത്തരം ഹോര്‍മോണുകളാണ് പുരുഷന്മാരെ മീ ടൂവിന് പ്രേരിതമായ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നതെന്ന് ഷീല പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ജെ.സി ഡാനിയേല്‍ പുരസ്‌കാര നിറവില്‍ ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷീലയുടെ പ്രതികരണം.

‘ഭക്ഷണത്തിലെ ഹോര്‍മോണുകളാണ് പുരുഷന്മാരെ കൊണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യിക്കുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതവരെ 90 ശതമാനം മൃഗങ്ങളും 10 ശതമാനം മാത്രം മനുഷ്യരുമാക്കുന്നു. പണ്ടു കാലങ്ങളില്‍ 20 വയസുകഴിഞ്ഞാല്‍ മാത്രമെ യുവാക്കള്‍ പ്രണയത്തെ കുറിച്ച്‌ ചിന്തിക്കുമായിരുന്നുളു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. കൗമാരക്കാര്‍വരെ പ്രേമത്തെ കുറിച്ച്‌ ചിന്തിക്കുന്നു. ഇതിനെല്ലാം കാരണം നമ്മള്‍ കഴിക്കുന്ന ഭക്ഷണം തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’-ഷീല പറഞ്ഞു.

സ്ത്രീകള്‍ക്കുനേരെ അക്രമം നടത്തുന്നവര്‍ക്കെതിരെ എന്തുകൊണ്ടാണ് സര്‍ക്കാര്‍ കടുത്ത നടപടിയെടുക്കാത്തെതെന്ന് ഷീല ചോദിക്കുന്നു. ഇത്തരക്കാരെ നേരിടാനുള്ള ഉപായവും തന്റെ പക്കലുണ്ടെന്ന് അവര്‍ പറഞ്ഞു. അതില്‍ ഒന്ന് അക്രമികളെ കല്ലെറിയാനുള്ള അധികാരം സ്ത്രീകള്‍ക്ക് നല്‍കുക എന്നുള്ളതാണ്. മറ്റൊന്ന് ഇത്തരക്കാരുടെ നെറ്റിയില്‍ അവര്‍ ചെയ്‌ത തെറ്റ് ടാറ്റൂ ചെയ്‌ത് ഒട്ടിക്കണമെന്നും ഷീല പറയുന്നു.

കേരളത്തില്‍ ആയിരുന്നു താമസമെങ്കില്‍ വിമെന്‍ ഇന്‍ സിനിമാ കളക്‌ടീവില്‍ (ഡബ്ല്യു.സി.സി) താനും അംഗമായിരുന്നേനെയെന്ന് താരം വ്യക്തമാക്കി. ചെന്നൈയില്‍ താമസിക്കുന്ന താന്‍ ഒന്നോ രണ്ടോ മീറ്റിംഗില്‍ പങ്കെടുത്തതുകൊണ്ട് കാര്യമില്ലല്ലോ എന്നും ഷീല ചോദിക്കുന്നു.

sheela about me to

Sruthi S :