വിവാദങ്ങൾക്ക് ബൈ ബൈ; പുരസ്ക്കാര നിറവിൽ ഷെയ്ൻ നിഗം!

ഈ അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളിലും സിനിമ മേഖലകളിലും ഷെയിന്‍ നിഗമാണ് ചർച്ചാ വിഷയം. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ഷെയിനിന് കഴിഞ്ഞിട്ടുണ്ട് .ഒന്ന് കഴിമ്പോൾ ഒന്ന് എന്ന് പറയുമ്പോലെ വിവാദങ്ങൾ താരത്തെ മുറുകി കെട്ടുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ആ വിവാദങ്ങൾക്കെല്ലാം വിട. പുരസ്‌കാരം നിറവിൽ ഷെയിന്‍ നിഗം

ചെന്നൈയിൽ നടന്ന ബിഹൈൻഡ് വുഡ്‌സ് ഗോൾഡ്‌ മെഡൽസ് എന്ന പുരസ്‌കാര ചടങ്ങിൽ മികച്ച നടനുള്ള പുരസ്കാരമാണ് ഷെയ്നിനെ തേടിയെത്തിയത്. ഇഷ്‌ക്, കുമ്പളങ്ങി നെറ്റ്സ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ഈ പുരസ്കാരം ലഭിച്ചത്. നിവിൻ പോളി, ദുല്ഖർ സൽമാൻ, ടോവിനോ തോമസ് എന്നിവർക്കായിരുന്നു ഇതിന് മുൻപ് പുരസ്കാരം ലഭിച്ചത് . ബിഹൈൻഡ് വുഡ്‌സ് ചടങ്ങിൽ നിന്ന് തെലുഗ് നടൻ വിജയ് ദേവരകൊണ്ടയുമായുള്ള ചിത്രവും തന്റെ ഫേസ്ബുക്ക് പേജിൽ താരം പങ്കുവെച്ചിട്ടുണ്ട്. തെലുഗിൽ മികച്ച നടനുള്ള പുരസ്കാരം ഡിയർ കോമറേഡിലെ പ്രകടനത്തിന് വിജയ്ക്ക് ലഭിച്ചു.

സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അവാർഡ് നിശകളിൽ ഒന്നാണ് ബിഹൈൻഡ് വുഡ്‌സ് ഗോൾഡ്‌ മെഡൽ. എല്ലാവരോടും എല്ലാത്തിനും നന്ദി പറയുന്നുവെന്നും എൻ്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ അതിനൊക്കെ നന്ദിയുണ്ടെന്ന് ഷെയ്ൻ പറഞ്ഞു. ഇപ്പോൾ നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ പോലും എനിക്ക് ഊ‍ര്‍ജ്ജം തരുന്നുണ്ട്. ഒരുപാട് സന്തോഷവാനാണെന്നും താരം പറയുന്നു.ഒരവസരത്തിൽ ഒരു പരിധിയിൽ കൂടുതൽ പ്രേക്ഷകര്‍ തന്നെ തെറ്റിദ്ധരിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഇന്ന് സത്യം തിരിച്ചറിഞ്ഞ് എല്ലാവരും തൻ്റെ ഒപ്പം നിൽക്കുമ്പോൾ തനിക്ക് കിട്ടുന്ന ഊര്‍ജ്ജം ചെറുതല്ല എന്നും ഷെയ്ൻ പറയുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ട് കിടക്കുന്ന ഒരവസരത്തിൽ എല്ലാവരും എതിര്‍പ്പുമായി രംഗത്ത് വന്നേക്കാം, പക്ഷേ നിങ്ങളുടെ ഉള്ളിൽ ആ സത്യമുണ്ടെങ്കിൽ നിങ്ങൾ അതിലുറച്ച് നിൽക്കണം. പലരും സിനിമയിൽ കൂടൊക്കെ പറയുന്ന സംഭവമാണ് ഇത്. എന്നാൽ ഇത് ഞാൻ നേരിട്ട് അനുഭവിച്ച അവസ്ഥയാണെന്നും അതുകൊണ്ടാണ് പങ്കുവെക്കുന്നതെന്നും ഷെയ്ൻ പറയുന്നു.

ഈ പ്രകൃതിയായി ഒരു മതക്കാരുടെയും ഒന്നും തുടങ്ങിവെച്ചിട്ടില്ല. എല്ലാം തുടങ്ങിയത് മനുഷ്യരാണ്. ദൈവം ഒന്നാണ്. പലരും പല പേരിട്ട് വിളിക്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ നമ്മളെല്ലാവരും ഒന്നാണെന്ന് മനസിലാക്കണം. എല്ലാം ഒന്നിൽ നിന്നും തുടങ്ങിയതാണ്. നമ്മളെത്തിച്ചേരുന്നതും ആ ഒന്നിലേക്കാണ്. ഇനി ജീവിക്കുന്ന കാലത്തോളം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ഒരേയൊരു സ്നേഹം എന്ന് പറഞ്ഞുകൊണ്ടാണ് ഷെയ്ൻ നിഗം വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.

ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ താൻ പങ്കെടുക്കാനെത്തുമെന്നും ബിഹൈൻഡ് വുഡ്സിൻ്റെ അവാര്‍ഡിന് തന്നെ അര്‍ഹനാക്കിയ കുമ്പളങ്ങി നൈറ്റ്സും ഇഷ്കും ഐഎഫ്എഫ്കെയിൽ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും അവിടെ താനുണ്ടാകുമെന്നും ഷെയ്ൻ നിഗം അറിയിച്ചു. രണ്ട് സിനിമകളുടെയും ഷോ സമയവും താരം ആരാധകരുമായി പങ്കുവെച്ചിരുന്നു.

കൈരളി തീയേറ്ററിലാകും ചിത്രം പ്രദര്‍ശിപ്പിക്കുക എന്നും താരം അറിയിച്ചു. ചെന്നൈയിൽ നടന്ന പുരസ്കാര ദാനച്ചടങ്ഹിൽ ഒറുപാട് നല്ല നല്ല മുഹൂര്‍ത്തങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാളെ വീഡിയോ യുട്യൂബ് ചാനലിൽ വരുമ്പോൾ അത് പ്രേക്ഷകര്‍ക്ക് മനസിലാകുമെന്നും ഷെയ്ൻ പറഞ്ഞു. എല്ലാവര്‍ക്കും ഒരുപാട് സര്‍പ്രൈസ് നൽകുന്ന ഒരുപാട് നല്ല കാര്യങ്ങൾ അവിടെ സംഭവിച്ചെന്നും എല്ലാവരും കണ്ടു തന്നെ അറിയണമെന്നും ഷെയ്ൻ പറയുന്നു.

അതെ സമയം നടൻ ഷെയ്ൻ നിഗം അമ്മ ഭാരവാഹികളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. നടൻസിദ്ദിഖിൻ്റെ ആലുവയിലെ വസതിയിലായിരുന്നു ചർച്ച. നടൻ സിദ്ധിഖിൻ്റെ മധ്യസ്ഥതയിൽ നടന്ന ചര്‍ച്ചയിൽ മുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കാൻ സഹകരിക്കുമെന്ന് ഷെയ്ൻ അറിയിച്ചു.ജനറൽ സെക്രട്ടറി ഇടവേള ബാബുവാണ് ചര്‍ച്ചയിൽ അമ്മ സംഘടനയെ പ്രതിനിധീകരിച്ചത്. മുടങ്ങിയ സിനിമകളായ വെയിൽ, കുര്‍ബാനി, ഉല്ലാസം എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കാൻ സഹകരിക്കുമെന്ന് ഷെയ്ൻ അമ്മ ഭാരവാഹികളെ അറിയിച്ചു.

shane nigam

Noora T Noora T :