ഷെയ്ൻ നിഗം വിവാദത്തിൽ മോഹൻലാലിൻറെ പ്രതികരണം തുറന്നു പറഞ്ഞ് നടൻ ബാബുരാജ്!

യുവനടൻ ഷെയ്ൻ നിഗമാണ് മാധ്യമങ്ങളിലും സിനിമാമേഖലകളിലും ചർച്ചാ വിഷയം. താരത്തെ പിന്തുണച്ചും എതിർത്തും നിരവധി പേരാണ് ഇതിലിനോടകം രംഗത്ത് എത്തിയത്. നടന്മാരും സംവിധായകരും ഉൾപ്പെടെ നിരവധി പേരാണ് പിന്തുണ അറിയിച്ച് എത്തിയത്
ഷെയ്ൻ നിഗമിന് നിർമാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്സ് അസോസിയേഷനാണ് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ സിനിമ രംഗത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപകമെന്ന് നിര്‍മാതാക്കളുടെ സംഘടന സെക്രെട്ടറി എം രഞ്ജിത്ത് പറഞ്ഞിരുന്നു നി​ർ​മാ​താ​ക്ക​ളു​ടെ ഈ ആ​രോ​പ​ണം അ​മ്മ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ബാ​ബു​രാ​ജ് ശരിവെച്ചരുന്നു. ഷെയിൻ വിവാദത്തിൽ മോഹൻലാൽ എന്ത് പ്രതികരണമാണ് നടത്തുക എന്നായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്. എന്നാൽ ഇപ്പോൾ ഇതാ മോഹൻലാലുമായി താൻ ഷെയിന്റെ വിഷയം സംസാരിച്ചട്ടുണ്ടെന്ന് ബാബുരാജ് പറയുന്നു

എനിക്കും ഈ പ്രായത്തിലുള്ള മക്കളുണ്ട്. ഞാൻ ആ വികാരം ഉൾക്കൊണ്ടാണ് പറഞ്ഞത്. തീർച്ചയായും ഞങ്ങളിലൊരംഗത്തെ സംരക്ഷിക്കേണ്ട ചുമതല സംഘടനയ്ക്കുണ്ട്. അമ്മ സംഘടനയിൽ ആ കുട്ടി മെമ്പറാണെങ്കിൽ തീർച്ചയായും അവനെ സംരക്ഷിക്കേണ്ട ബാദ്ധ്യത ഞങ്ങൾക്കുണ്ട്. ഇനി വരുന്ന ഒരു തലമുറയ്ക്ക് ഇതൊരു പാഠമാകട്ടയെന്ന് കരുതിയാണ് ഞാൻ പറ‌ഞ്ഞത്. ലാലേട്ടൻ തന്നെ ചോദിച്ചു നമുക്കു ശേഷം ഇത് കൊണ്ടു നടക്കേണ്ട ആൾക്കാരല്ലേ ഇവര്. അവര് എന്തുകൊണ്ട് വരുന്നില്ല. അവരുകൂടെ ഇതിനകത്ത് വരണം. ലാലേട്ടൻ വിലക്കുക എന്നതിനോട് യോജിച്ചിട്ടില്ല. വിലക്കുന്ന കാര്യമൊന്നും ചിന്തിക്കാൻ പറ്റില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാബുരാജ് ഈ കാര്യം വ്യക്തമാക്കിയത്.

ലഹരി ഉപയോഗിക്കാത്തവർ ഒന്നിനും കൊള്ളില്ലെന്നാണ് പല വ്യക്തികളുടെയും നിലപാട്. ഇത്തരക്കാരെ പുറത്താക്കുമെന്ന ചട്ടം കൊണ്ടുവന്നതും ഇക്കാരണത്താലാണ്. ലഹരി ഉപയോഗിക്കുന്നവരുടെ മാത്രം സിനിമ സംഘങ്ങളുണ്ട് . ‘പ്രശ്നങ്ങളുണ്ടായപ്പോൾ മാത്രമാണ് ഷെയ്ൻ അമ്മയിൽ അംഗമായത്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരിൽ പലർക്കും സംഘടനയിൽ അംഗങ്ങളാകാൻ താൽപര്യമില്ല. ഷെയിനിന്റെ വീഡിയോ കണ്ടാൽ പലർക്കും അത് മനസിലാകും. അതിനാൽ ആ വിഷയത്തിൽ ഇടപെടാൻ അമ്മയ്ക്ക് പരിമിതികളുണ്ട്’- നടൻ പറഞ്ഞു. സി​നി​മാ സെ​റ്റു​ക​ളി​ൽ ല​ഹ​രി ഉ​പ​യോ​ഗം ഫാ​ഷ​നാ​യി മാ​റി. കൂടിയ ല​ഹ​രി​ക​ളാ​ണ് ചി​ല​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചി​ല സി​നി​മാ സെ​റ്റു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടേ​തു മാ​ത്ര​മാ​ണ്. സെ​റ്റി​ൽ പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യാ​ൽ പ​ല​രും കു​ടു​ങ്ങും.‘കേരള പൊലീസ് ഒന്നു തപ്പി കഴിഞ്ഞാൽ ഇവരെല്ലാം അകത്താകുമെന്നും . പെൺകുട്ടികൾ അടക്കം ഇത് ഉപയോഗിക്കുന്നവരാണെന്നും ബാബുരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സെലിബ്രിറ്റി ആണെന്നു വച്ച് എന്തും കാണിക്കാമെന്നാവരുതെന്നും ബാബുരാജ് വ്യക്തമാക്കിയിരുന്നു. താരങ്ങൾ ഉപയോഗിക്കുന്നതാകട്ടെ എല്‍എസ്ഡി പോലുള്ള മാരക മയക്കുമരുന്നാണ്. പക്ഷെ ഇതിന്റെ മണം തിരിച്ചറിയാൻ സാധിക്കില്ല .

ചിത്രീകരണം മുടങ്ങി കിടക്കുന്ന വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കാൻ തീരുമാനം. സിനിമകൾക്കായി ചിലവായത് ഏയ് കോടി രൂപയെന്ന് നിർമ്മാതാക്കൾ പറയുന്നു . പണം നൽകാതെ ഷെയിനിനെ മലയാള സിനിമയിൽ ഇനി അഭിനയിപ്പിക്കില്ലെന്നുമാണ് തീരുമാനം. യുവ താരങ്ങൾ ലഹരി ഉപോഗിക്കുന്നുണ്ടെന്നുള്ള പരാതിയ്ക്കൽ വന്നതിനെ തുടർന്ന് കുറച്ച് വർഷങ്ങൾക്ക് മുൻപ് യുവനടന്‍ ഷൈന്‍ടോം ചാക്കോയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു.

വെയിൽ സിനിമയുടെ സംവിധായകൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം നടൻ ഷെയ്ൻ നിഗം സെറ്റിൽ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു . ഇതിന് പിന്നാലെ മുടി പറ്റെവെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ലുക്കിലെ ഫോട്ടോ ഷെയ്ൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

വളർന്നു വരുന്ന പുതുതലമുറയ്ക്ക് മാതൃകയാവേണ്ടവരാണ് ഇന്നത്തെ യുവതലമുറക്കാരാണെന്നും ബാബുരാജ് പറയുന്നു.

shain nigam

Noora T Noora T :