എന്നെ സ്നേഹിക്കാൻ വരുന്നവരെ ഞാൻ തിരിച്ച് സ്നേഹിക്കുന്നു; പിന്നെ എന്താ എന്നെ ചീത്ത പറയുന്നവരെ ഞാൻ തിരിച്ച് ചീത്ത പറഞ്ഞാൽ….

ഷെയിൻ വിവാദം മാധ്യമങ്ങളിൽ ചർച്ച വിഷയമാവുകയാണ്. എന്നെ സ്നേഹിക്കാൻ വരുന്നവരെ ഞാൻ തിരിച്ച് സ്നേഹിക്കുന്നു; പിന്നെ എന്താ എന്നെ ചീത്ത പറയുന്നവരെ ഞാൻ തിരിച്ച് ചീത്ത പറഞാലെന്നാണെന്നാണ് ഷെയിൻ ചോദിക്കുന്നത് . താരത്തെ പിന്തുണച്ച് പുതുമുഖ സംവിധായകൻ ദേവൻ എഴുതിയ കുറിപ്പിലാണ് ഷെയിൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

താരത്തെ പിന്തുണച്ചതും എതിർത്തും നിരവധി പേരാണ് ഇതിനോടകം രംഗത്ത് എത്തിയത് . വെയിൽ സിനിമയുടെ സംവിധായകൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം നടൻ ഷെയ്ൻ നിഗം സെറ്റിൽ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു . ഇതിന് പിന്നാലെ മുടി പറ്റെവെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ലുക്കിലെ ഫോട്ടോ ഷെയ്ൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഷെയിനിനെ നേരിട്ട് കാണുകയും പിന്നീട് അതുമായി ബന്ധപ്പെട്ട് മനസിലാക്കിയ കാര്യങ്ങളാണ് ദേവൻ പ്രേക്ഷകർക്കായി കുറിച്ചത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ഒരുപാട് പെർ മെസ്സേജ് അയക്കുന്നുണ്ട്, “ഷെയിൻ നിങ്ങളുടെ സുഹൃത്തല്ലേ.. പുള്ളിയെ ഉപദേശിച്ചൂടെ” എന്നൊക്കെ…ദാ.. ഉപദേശവും കൊടുത്തു ചെവിക്കും പിടിച്ചു..”ബാഡ് ബോയ്” എന്ന് വിളിക്കുകയും ചെയ്തു…
ഷെയ്നിനെ പുണ്യാളൻ ആയി ഡിക്ലയർ ചെയ്യാൻ വേണ്ടി ഒന്നും അല്ല ഈ പോസ്റ്റ്. ചില കാര്യങ്ങളിൽ ഷെയ്ൻ പ്രതികരിച്ച രീതി വേണ്ടിയിരുന്നില്ല എന്ന് നേരിട്ട് പറയുകയും ചെയ്തു.”എന്നെ സ്നേഹിക്കാൻ വരുന്നവരെ ഞാൻ തിരിച്ച് സ്നേഹിക്കുന്നില്ലേ ചേട്ടാ.. പിന്നെ എന്താ എന്നെ ചീത്ത പറയുന്നവരെ ഞാൻ തിരിച്ച് ചീത്ത പറഞ്ഞാൽ”

ഷെയ്നിന്റെ നല്ലതിന് വേണ്ടി ആണ് എന്നൊക്കെ പറഞ്ഞ് ആദ്യം ഞാൻ കൗണ്ടർ ചെയ്യാൻ നോക്കിയെങ്കിലും പിന്നെ ആലോചിച്ചപ്പോൾ തോന്നി, നമുക്കൊക്കെ ഷെയ്നിന്റെ ജീവിതത്തിൽ അഭിപ്രായങ്ങൾ പറയാം, ചീത്ത പറയാം ,ചാനൽ ചർച്ചകൾ വരെ നടത്താം..അവന് അവന്റെ വീട്ടിൽ ഉള്ളവരെ വരെ തെറി വിളിച്ചവരെയോ വധഭീഷണി മുഴക്കിയവരെയോ തിരിച്ച് ഒന്നും പറയാനോ പ്രതികരിക്കാനോ പാടില്ലേ?

പ്രതികരണ രീതികൾ തെറ്റാണ് എന്ന് നമുക്ക് എങ്ങനെ പറയാൻ സാധിക്കും? ഷെയ്നും മറ്റ് ചില വ്യക്തികളും തമ്മിൽ ഉള്ള പ്രശ്‌നമാണ്. ഒരാളുടെയും ഭാവി ഇവിടെ നഷ്ട്ടപ്പെടില്ല, ഷെയ്ൻ ഈ സിനിമകൾ എല്ലാം തന്നെ പൂർത്തിയാക്കും, ഏതെങ്കിലും ഒരു സിനിമയുടെ സംവിധായകൻ എങ്കിലും ഷെയ്ൻ മോശമായി അഭിനയിച്ചു എന്ന് പറഞ്ഞിട്ടുണ്ടോ? ഷൂട്ടിങ് സമയത്തും, ഡബ്ബിങ് സമയത്തും ഡയറക്ടറിനോടോ, പ്രൊഡ്യൂസറോടോ ഉള്ള ദേഷ്യം തീർക്കാൻ ഉഴപ്പുന്നവർ നമ്മുടെ സിനിമ ഇൻഡ്സ്ട്രയിൽ തന്നെ ഉണ്ട്. ചെയ്യുന്ന ഓരോ സിനിമക്ക് വേണ്ടിയും ഷെയിൻ എത്ര എഫർട്ട് എടുക്കും എന്ന് ഷെയിനിന്റെ സിനിമകൾ സംവിധാനം ചെയ്തവർ തന്നെ പറയുന്നുണ്ട്.

പിന്നെ ഷെയ്ൻ എന്ന നടനോടുള്ള നമ്മുടെ ഇഷ്ടം, concern, ഷെയ്ന്റെ ഭാവിയെ കുറിച്ചുള്ള ആകുലതകൾ ഒക്കെ ആണ് എങ്കിൽ നമ്മൾ ഷെയ്നിനെ ചീത്ത വിളിക്കും മുൻപ് സത്യാവസ്ഥകൾ കൃത്യം ആയി അറിയണ്ടേ?..അത് മുഴുവനും മാധ്യമങ്ങളിൽ വരുന്നുണ്ട് എന്ന് നമ്മൾക്ക് കരുതാൻ ആകുമോ?പലപ്പോഴും ഒരേ മാധ്യമങ്ങളിൽ തന്നെ രാവിലെ ഷെയ്നിന്റെ കുറ്റം പറഞ്ഞിട്ട് ഉച്ചക്ക് സത്യാവസ്ഥ മനസിലാക്കി ഷെയിനിനെ ന്യായീകരിക്കുന്ന വാർത്തകൾ വരും പക്ഷേ എത്ര പേർ ഇത് രണ്ടും വായിക്കുന്നുണ്ടാവാം?

വ്യക്തിജീവിതത്തിൽ ഷെയ്നിനെ നമുക്ക് ഷെയിനിന്റെ വഴിക്ക് വിടാം.നല്ല സിനിമകൾ വന്നാൽ കാണാം…ഇഷ്ടപ്പെട്ടാൽ കൈ അടികാം…ഇഷ്ടപ്പെട്ടില്ലെങ്കിൽ കൂവാൻ താല്പര്യം ഉണ്ടെങ്കിൽ കൂവാം ഇല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ രണ്ട് വിമർശന പോസ്റ്റ് ഇടാം. നമ്മുടെ ഷെയ്ൻ അല്ലെ…നല്ല സിനിമകളും നല്ല കഥാപാത്രങ്ങൾ ആയും ഷെയ്ൻ ഇനിയും വരും.നല്ല ഒരുപാട് സിനിമകൾ ആയി ഷെയ്ൻ നിറഞ്ഞാടട്ടെ നമ്മുടെ മുന്നിൽ..

shain nigam

Noora T Noora T :