പ്രൊഡ്യൂസര്‍മാര്‍ അത്ര മാന്യന്മാരല്ല; ഷെയ്നിന് വേണ്ടി പിസി ജോര്‍ജ്..

ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രതികരണവുമായി പി.സി ജോര്‍ജ്. പ്രൊഡ്യൂസര്‍മാര്‍ അത്ര മാന്യന്മാരല്ലെന്ന് പി.സി ജോര്‍ജ്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പി.സി ജോര്‍ജ് ഷെയ്ന്‍ നിഗം വിഷയത്തിൽ പ്രതികരിച്ചത്. ഷെയ്നിനെ ഇത്രത്തോളം അപമാനിച്ചതിൽ ആദ്യം ക്ഷമ പറയേണ്ടത് നിർമ്മാതാക്കളാണെന്നും അദ്ദേഹം പറയുന്നു

‘ഷെയ്ന്‍ നല്ല ഒരു ചെറുപ്പക്കാരന്‍, നല്ല അഭിനയം. അവന്‍ ക്ഷമ പറയണമെന്നാണ് പ്രൊഡൂസര്‍മാര്‍ പറയുന്നത്. ഈ പറയുന്നവന്‍മാരെന്നാ മാന്യന്മാരാണോ. അവര്‍ നടിമാരൊക്കെ മാന്യമായാണോ പെരുമാറുന്നത്. അവനെ കുറിച്ച് അവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞതെന്താ. ഇവന്‍ കഞ്ചാവടിക്കും, കള്ളുകുടിക്കും. ഇതില്‍പരം ഒരു നടനെ അപമാനിക്കാനുണ്ടോ. ഇങ്ങനെ ചെയ്ത അവര്‍ ക്ഷമ പറയട്ടെ. അതിനു ശേഷം ഷെയ്‌നോട് ക്ഷമ പറയാന്‍ പറയുവാണേല്‍ സമ്മതിക്കാം.’ പി.സി ജോര്‍ജ് പറഞ്ഞു.

അതെ സമയം ഇന്നലെ നടന്ന ചർച്ചയിൽ നടൻ ഷെയ്ൻ നിഗവും നിർമ്മാതാക്കളുമായുള്ള പ്രശ്നത്തിനു പരിഹാരമായി . ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളെല്ലാം അവസാനിച്ചതായി അമ്മ പ്രസിഡന്റ് മോഹൻലാൽ അറിയിച്ചു. ഷെയ്ൻ കരാർ ഒപ്പിട്ട ചിത്രങ്ങളിൽ അഭിനയിക്കുകയും. ഡബ് ചെയ്യാനുള്ള സിനിമകളിൽ ഷെയിൻ ഡബ് ചെയ്യുമെന്ന് മോഹൻലാൽ പറഞ്ഞു.

shain nigam

Noora T Noora T :