അമ്മയെ പോലെ കരുതിയ വ്യക്തി ഞങ്ങളെ ചതിച്ചു; നടിയെ വെളിപ്പെടുത്തി മഹാലക്ഷ്മിയുടെ അച്ഛൻ

നടി മഹാലക്ഷ്മിയുടെ വിവാഹം കഴിഞ്ഞതോടെ ഒരാൾ തങ്ങളെ വഞ്ചിക്കുകയും സാമ്പത്തിക പിരിവ് നടത്തുകയും ചെയ്‌തെന്ന ആരോപണവുമായി മഹാലക്ഷ്‌മിയുടെ അച്ഛൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു . മകളുടെ വിവാഹസദ്യ തങ്ങളുടെ സംഭാവനയാണെന്ന് പ്രശസ്തയായ ഒരു അമ്മയും മകളും പ്രചരിപ്പിച്ചിരുന്നു

മകളുടെ വിവാഹസദ്യയുടെ ക്രെഡിറ്റ് മറ്റൊരു കുടുംബം നേടിയെടുത്ത ചതിയുടെ കഥ സര്‍വേശ്വരന്‍ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചിരിക്കുകയാണ് .. ‘ഞാന്‍ അമ്മയെ പോലെ കരുതിയ വ്യക്തിയാണ് ഈ ചതി എന്നോട് കാണിച്ചത്. അതും പ്രശസ്ത നര്‍ത്തകിയായ ഒരു സ്ത്രീ ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയതല്ല. മുപ്പത്തിയഞ്ച് വര്‍ഷമായി എനിക്കവരെ അറിയാവുന്നതാണ്. വയനാട്ടില്‍ നടന്ന റിസപ്ഷന്‍ കുടുംബാംഗങ്ങളല്ലാതെ ഞാന്‍ ക്ഷണിച്ചതും ഇവരെ മാത്രമാണ്. അങ്ങനെയുള്ളവരാണ് എന്റെ മകളുടെ വിവാഹസദ്യയ്ക്കെന്ന് പറഞ്ഞ് പല പ്രശസ്തരുടെ പക്കല്‍ നിന്നുപോലും ഇവര്‍ പണം കൈപ്പറ്റി. മഹാലക്ഷ്മിയുടെ വിവാഹത്തിന് യാതൊരു വിധ സംഭാവനകളും സ്വീകരിക്കുന്നതല്ലെന്ന് വിവാഹക്ഷണക്കത്തില്‍ പ്രത്യേകം കുറിച്ചിരുന്നതാണ്.

ഡിസംബര്‍ 15നായിരുന്നു വിവാഹം 21ന് ശേഷമാണ് ഈ സംഭാവന വിവരം ഞാന്‍ അറിയുന്നത്. ഞങ്ങളുടെ നൃത്തവിദ്യാലയത്തില്‍ പഠിക്കുന്ന രണ്ട് കുട്ടികളുടെ രക്ഷിതാക്കള്‍ തമ്മില്‍ മഹാലക്ഷ്മിയുടെ വിവാഹത്തിന് യാതൊന്നും വാങ്ങിയില്ലെന്ന് പറഞ്ഞിട്ട്, സദ്യയ്ക്കാണെന്ന് പറഞ്ഞ് പിരിച്ചല്ലോ എന്ന് സംസാരിച്ചു. ഞാന്‍ ഈ വിവരം അറിഞ്ഞു. ആ നിമിഷം തന്നെ ഏത് രക്ഷിതാവിന്റെ കയ്യില്‍ നിന്നാണോ അവര്‍ പണം വാങ്ങിയത് അത് തിരിച്ച്‌ കൊടുക്കുകയും ചെയ്തു. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് പലരില്‍ നിന്നും പണം വാങ്ങിയ വിവരം അറിയുന്നത്. ‘

പല തവണ അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചു എന്നാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നും പറഞ്ഞ മഹാലക്ഷ്മിയുടെ അച്ഛന്‍ താന്‍ ഇതെല്ലാം അറിഞ്ഞത് വൈകിയാണെന്നും കൂട്ടിച്ചേര്‍ത്തു. ‘ഈ നൃത്താധ്യാപികയുടെ മകള്‍ നടിയാണ്. അവരും എന്റെ മകളും തമ്മില്‍ വളരെ അടുപ്പമുള്ളവരാണെന്ന് കാണിക്കാനായി വിവാഹത്തിന് ഇവര്‍ തന്നെ ഒരു വിഡിയോഗ്രാഫറെവെച്ച്‌ കല്യാണം ഷൂട്ട് ചെയ്ത് ഉടന്‍ തന്നെ അത് യൂട്യൂബില്‍ നല്‍കി. മഹാലക്ഷ്മിയുടെ മാതാപിതാക്കളായ ഞങ്ങളേക്കാള്‍ കല്യാണത്തിന് തിളങ്ങിയത് അവരാണ്. ക്ഷണിക്കപ്പെട്ട മറ്റ് അതിഥികള്‍ക്കൊപ്പമായിരുന്നു അവരുടെ സ്ഥാനം. എന്നാല്‍ അവരാണ് എല്ലാമെന്ന് കാണിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. അതെല്ലാം ക്ഷമിക്കാം, എന്നാല്‍ എന്റെ കുഞ്ഞിന്റെ പേരില്‍ പണം പിരിച്ചത് സഹിക്കാനാകില്ല. വിവാഹവും സദ്യയും ഫോട്ടോഗ്രാഫറേയുമെല്ലാം ഒരുക്കിയത് എന്റെ മാത്രം പണം കൊണ്ടാണ്. ഇലയില്‍ വിളമ്ബിയ ഒരു നാരങ്ങ പോലും മറ്റൊരാളുടെ പണമല്ലെന്നും സര്‍വേശ്വരന്‍ പറഞ്ഞു.

മകളുടെ കല്യാണമണ്ഡപത്തില്‍വെച്ചുതന്നെ കുടുംബത്തിലെ ഞങ്ങള്‍ ആരുമറിയാതെ, ഞങ്ങളുടെ അനുവാദമില്ലാതെ
വിവാഹമംഗളകര്‍മത്തിലുണ്ടായിരുന്ന ഒരു വ്യക്തി ഞങ്ങള്‍ക്കൊക്കെ വളരെ വേദനയും വിഷമവും അപമാനവും ഉണ്ടാക്കുന്നവിധത്തില്‍ വിവാഹസദ്യ സംഭാവനചെയ്തത് താനാണ് എന്ന് പറഞ്ഞു . പലരില്‍ നിന്ന് പൈസ പിരിക്കുകയും ഞങ്ങളെ സമൂഹത്തിന്റെ മുന്നില്‍ നാണംകെടുത്താന്‍ ശ്രമിക്കുകയും ചെയ്തെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മഹാലക്ഷ്മിയുടെ അച്ഛൻ പറയുകയുണ്ടായി .

വയനാട് സ്വദേശി നിര്‍മല്‍ കൃഷ്ണയായിരുന്നു മഹാലക്ഷ്മി വിവാഹം കഴിച്ചത്. ഡിസംബറിൽ നടന്ന ഇരുവരുടെയും വിവാഹത്തിൽ സിനിമാ-സീരിയല്‍ രംഗത്തെ പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്തു
തിരുവനന്തപുരം ഐഎസ്‌ആര്‍ഓ ജീവനക്കാരനാണ് നിര്‍മല്‍ കൃഷ്ണ

actress mahalakshmi

Noora T Noora T :