500 കോടി മുടക്കി ബാഹുബലി വീണ്ടും വരുമ്പോള്‍…. നിങ്ങളുടെ പല ചോദ്യങ്ങള്‍ക്കു ഉത്തരം കിട്ടും

500 കോടി മുടക്കി ബാഹുബലി വീണ്ടും വരുമ്പോള്‍…. നിങ്ങളുടെ പല ചോദ്യങ്ങള്‍ക്കു ഉത്തരം കിട്ടും

ലോക സിനിമാ ചരിത്രത്തില്‍ ഇടംപിടിച്ച ബാഹുബലി വീണ്ടും എത്തുകയാണ്.. പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ ബാഹുബലിയുടെ പൂര്‍വകഥയുമായി വീണ്ടും എത്തുകയാണ് എസ്.എസ്.രാജമൗലി. ആനന്ദ് നീലകണ്ഠന്റെ ദി റൈസ് ഓഫ് ശിവകാമി എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ബാഹുബലി: ബിഫോര്‍ ദി ബിഗിനിങ് ഒമ്പത് അധ്യായങ്ങളുള്ള പരമ്പരയായിട്ടാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിനുവേണ്ടി ഒരുങ്ങുന്ന ചിത്രത്തിന് 500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രാജമൗലിയും ആര്‍ക്ക മീഡിയ വര്‍ക്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മൂന്ന് സീസണുകളായി സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയില്‍ ബാഹുബലിയുടെ ജനനത്തിന് മുന്‍പുള്ള ശിവകാമിയുടെയും കട്ടപ്പയുടെയും കഥയാണ് പറയുന്നത്. തന്റേടിയും പോരാളിയുമായ ഒരു പെണ്‍കുട്ടി ധീക്ഷ്ണാശാലിയും തന്ത്രശാലിയുമായ ഒരു രാജ്ഞിയായി മാറുന്നതിന്റെ കഥയാണ് പരമ്പര പറയുന്നതെന്ന് നെറ്റ്ഫ്‌ലിക്‌സ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഒരു സാധാരണ നഗരത്തില്‍ നിന്നും ഒരു സാമ്രാജ്യത്തിലേയ്ക്കുള്ള മഹിഷ്മതിയുടെ വളര്‍ച്ചയും അതിന് അടിവളമായ അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും കഥയുമാണ് പരമ്പര പറയുന്നതെന്ന് നെറ്റ്ഫ്‌ലിക്‌സ് പറഞ്ഞു. ഓരോ മണിക്കൂര്‍ വീതമുള്ള ഒന്‍പത് ഭാഗങ്ങളാണ് ഓരോ സീസണും. എട്ട് മണിക്കൂറുള്ള ഒറ്റ സിനിമ പോലെയും ഓരോ മണിക്കൂര്‍ വീതമുള്ള എട്ടു ഭാഗങ്ങളായും ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാകുക. രണ്ട് സീസണുകളിലേയ്ക്കാണ് നെറ്റ്ഫ്‌ലിക്‌സ് ഇപ്പോള്‍ കരാറായിരിക്കുന്നത്. എന്നാലത് തുടരുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. പഴയ രണ്ട് ബാഹുബലി ചിത്രത്തിലെയും ഭാഗങ്ങള്‍ ഉപയോഗിച്ച് ഈ പരമ്പരയുടെ ഒരു ട്രെയിലര്‍ നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ടിട്ടുണ്ട്.


അതേസമയം സിനിമയിലെ താരങ്ങളുടെ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ശിവകാമിയുടെയും കട്ടപ്പയുടെയും ചെറുപ്പകാലത്തെ കഥയാണ് പറയുന്നത് എന്നതുകൊണ്ട് തന്നെ ബാഹുബലിയും ബാഹുബലിയായി തകര്‍ത്തഭിനയിച്ച പ്രഭാസും ചിത്രത്തിലുണ്ടാവില്ല എന്നതും ശ്രദ്ധേയമാണ്.

Secrets behind Bahubali

Farsana Jaleel :