” ഉർവശി നോ പറഞ്ഞിരുന്നെങ്കിൽ എന്റെ ഉമ്മാന്റെ പേര് ഉണ്ടാവില്ലായിരുന്നു ” – തിരക്കഥാകൃത്ത് ശരത് ആർ നാഥ്

” ഉർവശി നോ പറഞ്ഞിരുന്നെങ്കിൽ എന്റെ ഉമ്മാന്റെ പേര് ഉണ്ടാവില്ലായിരുന്നു ” – തിരക്കഥാകൃത്ത് ശരത് ആർ നാഥ്

നിറഞ്ഞ കയ്യടിയോടെ എന്റെ ഉമ്മാന്റെ പേര് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വാപ്പാന്റെ ഭാര്യമാരിൽ ഉമ്മയെ തേടിയിറങ്ങിയ ഹമീദ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് എന്റെ ഉമ്മാന്റെ പേര് പറഞ്ഞത്. ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ചിത്രത്തിന് ജോസും ,ശരത് ആർ നാഥ്‌ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയെ പറ്റി ശരത്ത് പറയുന്നതിങ്ങനെയാണ്.

ഒന്നിച്ച് എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയുമായി തങ്ങൾ ഒരുപാട് ആർട്ടിസ്റ്റുകളെ കാണാൻ പോയതായി ശരത് പറയുന്നു. . പക്ഷേ ഒന്നും നടന്നില്ല.ആ സമയത്താണ് ‘എന്നു നിന്റെ മൊയ്തീന്‍’ പുറത്തിറങ്ങുന്നത് . അങ്ങനെയാണ് ചിത്രവുമായി ടൊവീനോയ്ക്കടുത്തെത്തുന്നതും ടൊവീനോ ചെയ്യാമെന്ന് സമ്മതിക്കുന്നതും.

ചിത്രത്തിലെ പ്രധാന കഥാപാത്രമവതരിപ്പിക്കുന്ന ഉര്‍വശിയുടെ കാര്യത്തിലും ഇരുവര്‍ക്കും വ്യക്തമായ ധാരണയുണ്ടായിരുന്നു. ഹമീദ് എന്ന കഥാപാത്രത്തിനായി ഒരുപാട് താരങ്ങളെ മനസ്സില്‍ കണ്ടിരുന്നുവെങ്കിലും ഉര്‍വശിയുടെ കഥാപാത്രത്തിന് അങ്ങനെയൊരു ഓപ്ഷന്‍ ഇല്ലായിരുന്നുവെന്നാണ് ശരത് പറയുന്നത്. അതുകൊണ്ട് തന്നെ ഉര്‍വശി നോ പറഞ്ഞിരുന്നുവെങ്കില്‍ ഒരുപക്ഷേ ചിത്രം തന്നെ ഉണ്ടാവില്ലായിരുന്നുവെന്നു ശരത് പറയുന്നു.

സായി പ്രിയയാണ് ചിത്രത്തില്‍ ടൊവീനോയുടെ നായിക. ഹരീഷ് കണാരന്‍, സിദ്ദിഖ്, മാമുക്കോയ, ദിലീഷ് പോത്തന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഗോപി സുന്ദറിന്റേതാണ് സംഗീതം. ആന്റോ ജോസഫും സിആര്‍ സലീമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മെക്‌സിക്കന്‍ ഛായാഗ്രഹകനായ ജോര്‍ഡി പ്ലാനല്‍ക്ലോസയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

sarath r nath about ente ummante peru

Sruthi S :