കേരളം ശബരിമല വിവാദത്തിനു പിന്നാലെ പോയപ്പോൾ സന്തോഷ് പണ്ഡിറ്റ് ഗജയിൽ തകർന്ന തമിഴ്‌നാടിനെ രക്ഷിക്കാൻ പോയി …

കേരളം ശബരിമല വിവാദത്തിനു പിന്നാലെ പോയപ്പോൾ സന്തോഷ് പണ്ഡിറ്റ് ഗജയിൽ തകർന്ന തമിഴ്‌നാടിനെ രക്ഷിക്കാൻ പോയി …

പ്രളയത്തിൽ ഒറ്റകെട്ടായി നിന്ന കേരളം അതിനു ശേഷം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ശബരിമല സ്ത്രീ പ്രവേശനമാണ്. പ്രശ്ന ഭരിതമായ നിലയിൽ തമ്മിൽ തല്ലി കേരളം മുഴുവൻ ശബരിമല വിഷയത്തിൽ മുഴുകിയപ്പോൾ പ്രളയത്തിൽ കേരളത്തിന് കൈത്താങ്ങായ തമിഴ്നാട് ഗജകൊടുങ്കാറ്റിൽ അലയുകയായിരുന്നു.

ആ സമയത്ത് കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലെക്ക് സഹായത്തിനായി എത്തിയത് സന്തോഷ് പണ്ഡിറ്റ് മാത്രമാണ്. കേരളത്തിലും പ്രളയസമയത്ത് സജീവമായി സന്തോഷ് പണ്ഡിറ്റ് ഉണ്ടായിരുന്നു. ഗജയിൽ തകർന്ന് തരിപ്പണമായി തമിഴ്നാട്ടിലെ ജില്ലകളിലേക്ക് സഹായവുമായുള്ള തന്റെ തമിഴ് പര്യടനത്തെ കുറിച്ച് ഫേസ്ബുക്കിൽ സന്തോഷ് പണ്ഡിറ്റ് വിവരങ്ങൾ പങ്കുവച്ചു.

നാഗപട്ടണം, തഞ്ചാവൂർ, വേളാങ്കണ്ണി, പുതുകോട്ടൈ എന്നിവിടങ്ങളിൽ സഞ്ചരിച്ച് ചെറിയ സഹായങ്ങൾ ചെയ്യുവാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് താരം പറയുന്നു. കേരളത്തിലെ പ്രളയ സമയത്ത് കോടികളുടെ സഹായം നൽകിയ തമിഴ്നാടിനെ മറക്കരുതെന്നും താരം അഭ്യർത്ഥിച്ചിട്ടുണ്ട്.

സ്വന്തം സിനിമകളിലൂടെ ഒട്ടേറെ വിമര്ശിക്കപെട്ടയാളാണ് സന്തോഷ് പണ്ഡിറ്റ് . എന്നാൽ തന്റെ നല്ല പ്രവർത്തികളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനാകുകയാണ് താരം . അട്ടപ്പാടിയിലും മറ്റും സഹായവുമായി സന്തോഷ് പണ്ഡിറ്റ് എത്തിയതും വാർത്ത ആയിരുന്നു.

santhosh padits helping hands

Sruthi S :