ദളപതിയും ചിയാനും ഒന്നിച്ചില്ല ; പക്ഷെ മക്കൾ ഒന്നിക്കുന്നു , ശങ്കർ ചിത്രത്തിലൂടെ ???

തമിഴ് സിനിമ അതിന്റെ മുഖം തന്നെ മാറ്റിയെഴുതിയിരിക്കുകയാണ്.കുറച്ച് കാലം മുൻപ് വരെ മസാലയും ഡപ്പാം കൂത്തും സ്റ്റണ്ടും ഒക്കെ കുത്തിനിറച്ച് വല്ലാത്തൊരു അവസ്ഥയിലായിരുന്നു തമിഴ് സിനിമ ഇപ്പോൾ ഉയിർത്തെഴുന്നേൽപിൻറെ പാതയിലാണ്. ഫീൽ ഗുഡ് ചിത്രങ്ങളും, അർത്ഥമുള്ള ചിത്രങ്ങളുമൊക്കെ തമിഴ് സിനിമയെ നല്ല പാതയിലേക്ക് നയിക്കുകയാണ്.

തമിഴകം ഏറെ കാത്തിരിക്കുന്ന ഒരു സിനിമയാണ് ഇന്ത്യൻ 2 . ശങ്കർ കമലഹാസനെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്തായാലും 1996 ൽ ഇന്ത്യന് കിട്ടിയ കയ്യടികൾക്കുമപ്പുറം ഏറ്റു വാങ്ങുമെന്ന് ഉറപ്പാണ്. ഈ ചിത്രത്തിന് ശേഷം ശങ്കർ ഒരുക്കാൻ ഉദ്ദേശിക്കുന്ന സിനിമയെ പറ്റി അണിയറയിൽ ചില ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ .

തെന്നിന്ത്യയുടെ സ്വന്തം താരമായ ഇളയദളപതിയുടെയും ചിയാന്റയും മക്കളെ ഒരുമിപ്പിക്കാനാണ് അദ്ദേഹം തീരുമാനിച്ചിട്ടുള്ളതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

വിജയിന്റെയും വിക്രമിന്റെയും മക്കളെ വെച്ച്‌ സിനിമയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ശങ്കറെന്നും ഇന്ത്യന്‍ 2ന് ശേഷം അദ്ദേഹം ചെയ്യുന്ന സിനിമ ഇതായിരിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ഇരുവരുടേയും ആരാധകര്‍ ഇക്കാര്യത്തെ ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. എന്നാല്‍ അത്തരത്തിലൊരു കൂടിച്ചേരല്‍ സംഭവിക്കുമോയെന്നറിയാനായി ഇനിയുമേറെ കാത്തിരിക്കണം.


ഇപ്പോൾ വിക്രമിന്റെ മകൻ ധ്രുവ് സിനിമയിൽ അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. അർജുൻ റെഡ്ഢിയുടെ തമിഴ് പതിപ്പായ വർമയിലാണ് ധ്രുവ് നായകനായി അരങ്ങേറുന്നത്. വിജയുടെ മകൻ സഞ്ജയ് ഷോർട് ഫിലിമുകളിലൂടെ തരംഗമാകുകയാണ്. എന്തായാലും അങ്ങനൊരു സിനിമക്കായി കാത്തിരിക്കാം.

sankar’s next with star kids ?

Sruthi S :