ഈ കുഞ്ഞുപിള്ളേർക്ക് ഇങ്ങനെ ഓരോ കാര്യങ്ങളും പറഞ്ഞ് കൊടുത്തിട്ട് അവര്‍ക്കെന്ത് മനസിലാവാനാ എന്ന് എല്ലാവരും കളിയാക്കുമായിരുന്നു പക്ഷെ നല്ല പക്വതയുള്ളവരാണവർ; സാന്ദ്ര പറയുന്നു !

അഭിനയവും നിര്‍മ്മാണവുമൊക്കെയായി ഒരുകാലത്ത് സജീവമായിരുന്നു സാന്ദ്ര തോമസ്. നീണ്ടനാളത്തെ ബ്രേക്കിന് ശേഷമായി സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുമായി തിരികെ സിനിമയില്‍ സജീവമാവുകയാണ് സാന്ദ്ര. നല്ല നിലാവുള്ള രാത്രി എന്ന സിനിമയുമായാണ് സാന്ദ്ര വീണ്ടും നിർമാണത്തിലേക്ക് എത്തുന്നത്. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. സിനിമയിൽനിന്ന് ഇടവേളയെടുത്തപ്പോഴും സോഷ്യൽമീഡയയിലൂടെ നിരന്തരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു സാന്ദ്ര.

യൂട്യൂബ് ചാനലിലൂടെ മക്കളായ തങ്കക്കൊലുസിന്റെ വിശേഷങ്ങളുമായാണ് സാന്ദ്ര എത്തിയിരുന്നത്. അടുത്തിടെ യൂട്യൂബ് ചാനൽ സാന്ദ്ര നിർത്തിയിരുന്നു. മക്കളുടെ പഠനത്തെയും ഭാവിയെയും മുൻനിർത്തിയാണ് വീഡിയോകൾ ചെയ്യുന്നത് നിർത്തുന്നതെന്നാണ് സാന്ദ്ര പറഞ്ഞത്. എങ്കിലും ഇൻസ്റ്റാഗ്രാമിലൂടെ മക്കളുടെ വിശേഷങ്ങൾ സാന്ദ്ര പങ്കുവയ്ക്കാറുണ്ട്. സിനിമയുടെ തിരക്കുകളിലേക്ക് കടക്കുമ്പോഴും കുട്ടികളുടെ കാര്യങ്ങൾ സാന്ദ്ര തന്നെയാണ് നോക്കുന്നത്.

സ്‌ട്രെസ് നിറഞ്ഞ ജോലിയാണ് സിനിമയിലേത് അതിനൊപ്പം ഫാമിലി ലൈഫും സ്മൂത്തായി കൊണ്ടുപോവുക വലിയ ചാലഞ്ചാണെന്ന് സാന്ദ്ര പറയുന്നു. മക്കള്‍ക്ക് മാക്‌സിമം സമയം നൽകാറുണ്ട്. അടുക്കളപ്പണിയും മക്കളുടെ കാര്യങ്ങളുമൊക്കെ നോക്കുന്നത് താൻ തന്നെയാണ്. ഇടയ്ക്ക് ആരെയെങ്കിലും വെക്കും. യാത്രകൾ ഒരുപാട് വേണ്ടിവരുന്നത് കൊണ്ട് സ്ഥിരമായി ആളെ വയ്ക്കാൻ സാധിക്കില്ല. കുടുംബസമേതമാണ് സെറ്റിലേക്ക് പോകാറുള്ളതെന്നും സാന്ദ്ര പറഞ്ഞു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാന്ദ്ര.

തങ്കക്കൊലുസിന് നല്ല കുട്ടിത്തവും കളികളുമൊക്കെയുണ്ട്, അതേസമയം അവർ നല്ല പക്വതയുള്ളവരാണെന്നും സാന്ദ്ര പറഞ്ഞു. ഒരു അനുഭവവും പങ്കുവച്ചു. ഒരു വര്‍ക്ക് തീരാത്തതില്‍ താൻ അസ്വസ്ഥയായി ഇരിക്കുകയാണ്. റിലീസ് മാറ്റിവെക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഫോണിലൂടെ ദേഷ്യപ്പെടുന്നുണ്ടായിരുന്നു. കളിച്ചോണ്ടിരിക്കുന്ന മക്കൾ ഇത് കേട്ടു, അമ്മ ദേഷ്യപ്പെട്ടാല്‍ പടം തീരുമോ എന്നാണ് രണ്ടാളും വന്ന് ചോദിച്ചത്, സാന്ദ്ര പറഞ്ഞു.

ചുറ്റും നടക്കുന്ന കാര്യങ്ങളൊക്കെ അവർ ഒബ്‌സര്‍വ് ചെയ്യാറുണ്ട്. ആരോടെങ്കിലും താൻ വഴക്ക് ഉണ്ടാക്കിയാൽ അമ്മ വിട്ടുകൊടുക്കൂ എന്നാണ് അവര്‍ പറയുക. ടെന്‍ഷനിലാണെങ്കില്‍ അത് മനസിലാക്കി അവര്‍ വന്ന് ചോദിക്കും. നേരത്തെ ഈ കുഞ്ഞുപിള്ളേർക്ക് ഇങ്ങനെ ഓരോ കാര്യങ്ങളും പറഞ്ഞ് കൊടുത്തിട്ട് അവര്‍ക്കെന്ത് മനസിലാവാനാ എന്ന് എല്ലാവരും കളിയാക്കുമായിരുന്നു. അവര്‍ക്കൊന്നും മനസിലായില്ലെങ്കിലും തന്റെ വിഷമം കുട്ടികൾക്ക് മനസിലാവുന്നുണ്ടല്ലോ എന്ന് സാന്ദ്ര പറയുന്നു.

താൻ ഇറിറ്റേഡാവുമ്പോള്‍ അവരും അതേപോലെയാവും. ഇതാവുമ്പോള്‍ രണ്ടുകൂട്ടര്‍ക്കും പ്രശ്‌നങ്ങളില്ല. മനസ് തകര്‍ന്നിരിക്കുന്ന സമയത്ത് പിള്ളേരെ വിളിച്ച് ഹഗ് ചെയ്യിപ്പിക്കും. അപ്പോൾ ഭയങ്കരമായിട്ട് മാറ്റം വരും. നമ്മുടെ വിഷമങ്ങളൊന്നും ഒന്നുമല്ലെന്ന് മനസിലാവുമെന്നും സാന്ദ്ര പറഞ്ഞു. അമ്മ എന്താണ് അഭിനയിക്കാത്തത്, അമ്മ അഭിനയിച്ച് കാണാൻ ആ​ഗ്രഹമുണ്ടെന്ന് മക്കൾ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ചിലപ്പോൾ അഭിനയത്തിലൊക്കെ പരീക്ഷണം നടത്തിയേക്കുമെന്നും സാന്ദ്ര വ്യക്തമാക്കി.

സിനിമയിലെ ടെറര്‍ പ്രൊഡ്യൂസറായി തുടരുന്നത് കൊണ്ട് അധികം മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സാന്ദ്ര പറഞ്ഞു. ലൊക്കേഷനിലെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ എത്താറുണ്ട്. തെറ്റുകളിലും വീഴ്ചകളില്‍ നിന്നുമൊക്കെയാണ് പലതും പഠിച്ചത്. എന്ത് കാര്യം പറയാനുണ്ടെങ്കിലും ആരുടെയായാലും മുഖത്ത് നോക്കി പറയും. ആളുകളെ ഡീല്‍ ചെയ്യുന്നത് എങ്ങനെയാണെന്ന് പോലും അറിയില്ലായിരുന്നു. അതൊക്കെ പഠിച്ചത് സിനിമയിൽ നിന്നാണ്. കാര്യങ്ങളെ സ്ട്രയ്റ്റ് ഫോര്‍വേഡായി സമീപിക്കാനാണ് താല്‍പര്യം. നടക്കാത്ത കാര്യമാണെങ്കിൽ അത് ആദ്യമേ പറയുമെന്നും സാന്ദ്ര പറഞ്ഞു.

നവാഗതനായ മർഫി ദേവസി സംവിധാനം ചെയ്യുന്ന ചിത്രമാണ് സാന്ദ്ര തോമസ് നിർമിക്കുന്ന നല്ല നിലാവുള്ള രാത്രി. ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നത്. സ്ത്രീകഥാപാത്രങ്ങൾ ആരും ഇല്ല എന്നതാണ് ഈ സിനിമയുടെ ഒരു പ്രത്യേകത.

AJILI ANNAJOHN :