ബിജുമേനോന്റെ നായികയായി സംവൃത മടങ്ങിയെത്തുന്നു.

ബിജുമേനോന്റെ നായികയായി സംവൃത മടങ്ങിയെത്തുന്നു.

സിനിമയിൽ നായികയായി തിളങ്ങി നിന്ന സമയത്താണ് സംവൃത വിവാഹിതയായി സിനിമയിൽ നിന്നും മാറി നിന്നത്. ചെറിയൊരു ഇടവേളയ്ക്കു ശേഷം നായികാ നായകൻ എന്ന പരിപാടിയിൽ ജഡ്‌ജായാണ് സംവൃത തിരിച്ചെത്തിയത്. ഇപ്പോൾ വീണ്ടും മലയാള സിനിമയിലേക്ക് നായികയായി എത്തിയിരിക്കുകയാണ് താരം .

ബിജുമേനോന്റെ നായികയായാണ് നടി വീണ്ടും സിനിമയിലേക്ക് എത്തുന്നത്. ജി പ്രജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഈ ചിത്രത്തിന്റെ പേര് ഇതു വരെ നിശ്ചയിച്ചിട്ടില്ല. ചിത്രീകരണം ഇന്ന് ആരംഭിക്കും.
സജീവ് പാഴൂര്‍ രചന നിര്‍വ്വഹിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഉര്‍വ്വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം. തോമസും ചേര്‍ന്നാണ്.

അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഇടം നേടിയ സംവൃത വിവാഹത്തോടെയാണ് സിനിമാരംഗത്ത് നിന്ന് വിട്ടുനിന്നത്.

samvrutha sunila and biju menon new movie

Sruthi S :