‘ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്’ – വെളിപ്പെടുത്തലുമായി സെയ്ഫ് അലിഖാൻ

‘ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്’ – വെളിപ്പെടുത്തലുമായി സെയ്ഫ് അലിഖാൻ

മി ടൂ ക്യാമ്പയിൻ സജീവമായി നിലനിൽക്കുകയാണ് . മലയാള സിനിമയിൽ കോളിളക്കങ്ങൾ ആരംഭിച്ചതും തുടങ്ങി. ഈ അവസരത്തിൽ ബോളിവുഡിലെ പ്രസിദ്ധ നടനായ സെയ്ഫ് അലിഖാൻ താനും പീഡനത്തിനിരയിയിട്ടുണ്ടെന്നു വെളിപ്പെടുത്തുന്നു.

‘ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ലൈംഗിക പീഡനമല്ലായിരുന്നു. 25 വര്‍ഷങ്ങളായി ആ സംഭവം കഴിഞ്ഞിട്ട്. എനിക്കുണ്ടായ അപമാനവും ദേഷ്യവും ഇന്നും കെട്ടടങ്ങിയിട്ടില്ല.’ സെയ്ഫ് പറഞ്ഞു.

മിക്ക ആളുകൾക്കും മറ്റുള്ളവരെ മനസ്സിലാക്കാൻ കഴിയില്ല, അവരുടെ വേദന എന്തെന്നും ഇവർ ചിന്തിക്കുന്നില്ല. അതെക്കുറിച്ച് എനിക്ക് കൂടുതല്‍ സംസാരിക്കാന്‍ താല്‍പര്യമില്ല. കാരണം ഞാന്‍ എന്ന വ്യക്തി ഇവിടെ അപ്രസക്തനാണ്. സ്ത്രീകളുടെ കാര്യത്തില്‍ നമുക്ക് കൂടുതല്‍ പരിഗണന നല്‍കാം. അവസരം തരാമെന്ന പേരില്‍ അവരെ ലൈംഗികമായി ഉപയോഗിക്കുന്നവര്‍ ശിക്ഷിക്കപ്പെട്ടേ മതിയാകൂ- സെയ്ഫ് കൂട്ടിച്ചേര്‍ത്തു.

‘ഏതെങ്കിലും ജോലിയിൽ പ്രവേശിച്ചിരിക്കുന്ന കുറ്റാരോപിതനെ അവിടെ നിന്നും നീക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. അതിൽ നിരപരാധികളും പ്രവർത്തിക്കുന്നുണ്ടാകും. എന്നാൽ സ്ത്രീകൾക്കെതിരെ അക്രമണം നടത്തിയവർക്ക് കടുത്ത ശിക്ഷ തന്നെ നൽകണം. ലൈംഗികാരോപണം നേരിടുന്ന സിനിമാപ്രവര്‍ത്തകര്‍ക്കൊപ്പം ജോലി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.’–സെയ്ഫ് വ്യക്തമാക്കി.

saif ali khan supporting me too campaign

Sruthi S :