“അദ്ദേഹമാണെൻ്റെ ഗുരു” – നിവിൻ പോളി

“അദ്ദേഹമാണെൻ്റെ ഗുരു” – നിവിൻ പോളി

മലയാള സിനിമയിലെ യുവനടന്മാരിൽ ഒന്നാം നിരയിലാണ് നിവിൻ പോളി . ധാരാളം ആരാധകരുള്ള നിവിന്റെ കായംകുളം കൊച്ചുണ്ണിയാണ് ഏറ്റവും പുതിയ മലയാളം റിലീസ്. മികച്ച പ്രതികരണവുമായി മുന്നേറുന്ന കായംകുളം കൊച്ചുണ്ണി വരെ എത്തി നിൽക്കുന്ന നിവിൻ പോളിയുടെ കരിയർ ആരംഭിക്കുന്നത് വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ്ബിലൂടെയാണ്.

മലര്‍വാടി ആര്‍ട്‌സ് ക്ലബിനു ശേഷവും വിനീതിന്റെ തന്നെ തട്ടത്തിന്‍ മറയത്തും, ജേക്കബിന്റെ സ്വര്‍ഗരാജ്യവും, ഒരു വടക്കന്‍ സെല്‍ഫിയുമെല്ലാം നിവിൻ ചിത്രങ്ങളായിരുന്നു. തന്റെ പുതിയ ചിത്രമായ ലൗ ആക്ഷന്‍ ഡ്രാമയിലൂടെ വിനീതിന്റെ അനുജനായ ധ്യാന്‍ ശ്രീനിവാസനൊപ്പവും ഒന്നിക്കുകയാണ്‌ നിവിന്‍.

സിനിമയിലേക്കുള്ള വാതില്‍ എനിക്ക് തുറന്നു തന്നയാളാണ് വിനീത്. അദ്ദേഹത്തെ എന്നും ഗുരുവായിട്ടാണ് കാണുന്നത്. ഞങ്ങള്‍ ഒരേ പ്രായത്തിലുള്ളവരും സുഹൃത്തുക്കളുമായത് കൊണ്ട് തന്നെ പരസ്പരം ചേര്‍ന്ന് പോകുന്നവരുമാണ്.

മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത രണ്ട് കഥാപാത്രങ്ങളായ തളത്തില്‍ ദിനേശനും ശോഭയും ചിത്രത്തില്‍ പുനര്‍ജനിക്കുകയാണ്. ശ്രീനിവാസനും പാര്‍വ്വതിക്കും പകരം നിവിന്‍പോളിയും നയന്‍താരയുമാണ് ഇത്തവണ ദിനേശനും ശോഭയുമാകുന്നത്. ചിത്രത്തിന് പഴയ കഥാപാത്രങ്ങളുമായി ബന്ധമൊന്നുമില്ലെന്നും ആ പേരുകള്‍ മാത്രമാണ് സിനിമയിലുള്ളതെന്നും നായകനായ നിവിന്‍ പറഞ്ഞു.

nivin pauly about vineeth sreenivasan

Sruthi S :